Monday, January 5, 2009

മാമാങ്കം പലകുറി കൊണ്ടാടി

1984 ല്‍ “തരംഗിണി“ പുറത്തിറക്കിയ “വസന്തഗീതങ്ങള്‍” എന്ന ആല്‍‌ബത്തിലെ - “ മാമാങ്കം പലകുറി കൊണ്ടാടി “ എന്ന ഗാനം --
രവീന്ദ്രസംഗീതത്തില്‍ ഗന്ധര്‍വ്വസ്വരത്താല്‍ അനശ്വരമായ ഈ ഗാനം , ഒരു കാലഘട്ടത്തില്‍ യുവജനോത്സവങ്ങളിലും മറ്റു മത്സരവേദികളിലും സ്ഥിരമായി കേട്ടിരുന്നതാണ് .
“മാമാങ്ക“ത്തില്‍ ഞാനും ഒരു “കൈ” വച്ചു നോക്കിയത് ഇതാ ....

Album : Vasantha geethangal
Lyrics : Bichu Thirumala
Music : Raveendran
Singer : Yesudas



Download this song from here ---> മാമാങ്കം പലകുറി കൊണ്ടാടി

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ


അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു


സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു

32 Comments:

അഭിലാഷങ്ങള്‍ said...

കമന്റ് മാമാങ്കം ഇത്തവണ ഉല്‍ഘാ‍ടനം: ഈ ഞാന്‍ തന്നെ. ഞാന്‍ Mr.ധന്യന്‍ ആയി!!

“മാമാങ്ക“ത്തില്‍ ഞാനും ഒരു “കൈ” വച്ചു നോക്കിയത് ഇതാ .... !“ എന്ന് പറഞ്ഞപ്പോ പാട്ട് കേട്ടിട്ട് അത് പാടിയ ഈ ആളുടെ പുറത്ത് “കൈ വെക്കാന്‍” വല്ല ചാന്‍സും ഉണ്ടോന്നാ ഞാന്‍ ആദ്യം നോക്കിയത്! ബട്ട്, ഞാന്‍ ചമ്മി!

സുരേഷേട്ടാ... ഉഗ്രന്‍.... അത്യുഗ്രന്‍!

BGM ഒറിജിനല്‍ ട്രാക്ക് തന്നെയാണോ? അല്ലെന്നാണെന്റെ ഓര്‍മ്മ. ഒറിജിനലില്‍ ആദ്യം കുറേ തട്ടും, മുട്ടും, ശംഖും, കൊമ്പും, കുഴല്‍‌വിളിയും, യുദ്ധവും, ഒക്കെ ഉണ്ടായിരുന്നല്ലോ..!!

ഏതായാലും, ഇതിന്റെ പിച്ച് അല്പം കൂടുതലാണല്ലോ ചേട്ടാ..! തൊണ്ടയുടെ ‘ഉസ്‌കൂറാണി’ തെറിച്ചുപോകും. പറഞ്ഞില്ലാന്ന് വേണ്ട. നന്നായി പാടി. സംഗതികളൊക്കെ നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു. ആദ്യ ചരണത്തിലെ അവസാനഭാഗത്ത് (“തലകൊയ്തെറിഞ്ഞു പടകള്‍നയിച്ച കഥ...”) മാത്രമാണു മൈന്യൂട്ടായി ഒരു ഇഴച്ചില്‍ ഫീല്‍ വന്നത്.

മാഘ മാസത്തിലെ മകം നാളുകളില്‍ നിളയുടെ തീരത്ത് തിരുനാവായയില്‍ പതിനേഴാം നൂറ്റാണ്ട് വരെ പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ നടത്തിവന്നിരുന്ന മാമാങ്ക (Maha-Magha) മഹോത്സവത്തെയും അതിന്റെ ചരിത്രത്തെയും ഓര്‍മ്മപ്പെടുത്തുന്ന ബിച്ചുതിരുമലയുടെ ഈ വരികള്‍ രവീന്ദ്രന്മാഷ് ചിട്ടപ്പെടുത്തിയിരിക്കുന്നത് 'ആഭോഗി' രാഗത്തിലാണ് അല്ലേ? ഒരൊന്നൊന്നരൊന്നേമുക്കാല്‍ രാഗം തന്നെ..! സൂര്യഗായത്രിയിലെ ‘ആലിലമഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം..’ , കൈക്കുടന്ന നിലാവിലെ ‘ഇനിയും പരിഭവമരുതേ.....’, കൃഷ്ണഗുഡിയിലെ.. ‘കാത്തിരിപ്പൂ കണ്മണീ....’, ചിന്താമണി കൊലക്കേസിലെ ‘അസതോമാ സത്ഗമയ...’ തുടങ്ങിയ പാട്ടുകളൊക്കെ ചിട്ടപ്പെടുത്തിയത് ഈ രാഗത്തിലാണു എന്ന് കേട്ടിട്ടുണ്ട്.

ഏതായാലും ശ്വാസമ്മുട്ടിച്ചാവാതെ ഇത് മനോഹരമായി പാടിഫലിപ്പിച്ച സുരേഷവര്‍കള്‍ക്ക് അഭിയുടെ അഭിനന്ദനങ്ങള്‍....!

കീപ്പിറ്റപ്പിക്കോളണം.... ങാ....
:)

Binu.K.V said...

സുരേഷേട്ടന്‍ പതിവു പോലെ തന്നെ നിരാശപ്പെടുത്തുന്നില്ല.. കൂടുതല്‍ വിശദമായ അഭിപ്രായം ഒന്നു രണ്ടു പ്രാവശ്യം കൂ‍ടി കേട്ടശേഷം പറയാം

പകല്‍കിനാവന്‍ | daYdreaMer said...

ആ സംഗതി ഇല്ലല്ലോ സുരേഷേ...!! ;)
ഹഹ അടിപൊളി മാഷേ... ഒതിരിനാളുകള്‍ക്ക് ശേഷമാ ഈ മാമാങ്കം കേള്‍ക്കുന്നത്.. നന്നായി പാടിയിരിക്കുന്നു... ഇതില്‍ കൂടുതലൊന്നും അറിയില്ല...

ബഹുവ്രീഹി said...

മാഷെ.. ഉഗ്രൻ.

ഏറ്റവും കൂടുതൽ തവണ കേട്ട പാട്ടുകളും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളും ഏതാണെന്നു ചോദിച്ചാൽ ലിസ്റ്റിൽ ആദ്യം വരുന്ന പാട്ടുകളാണ് വസന്തഗീതങ്ങൾ..

നന്നായി പാടി മാഷെ. ഖൊടുകൈ.

ജന്മസുകൃതം said...

സുരേഷ്‌,
ആദ്യം സംശയിച്ചു യേശുദാസ്‌ തന്നെ ആണെന്ന്.ശബ്ദം വേര്‍തിരിച്ചറിയാന്‍ കുറേ ശ്രമിച്ചു.ഒടുവില്‍ കമന്റുകളിലൂടെ കടന്നു പോകേണ്ടി വന്നു.
നന്നായി .വളരെ നന്നായി.
പഴയ കാലത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി.
ഇനിയും ഇതുപോലെ ഓരോന്നിലും ധൈര്യപൂര്‍വ്വം 'കൈ'വയ്ക്കുക

veekevee said...

pathivu pole njaan veendum parayunnu
thakarthu makane

മയൂര said...

നല്ല ഇഷ്ടമായി ആലാപനം :)





ഓഫ്:- അഭീ ഫീകരാ...പയങ്കരം.
കുറച്ച് കര്യങ്ങള്‍ അറിയാന്‍ പറ്റി കമന്റിലൂടെ നന്ദി :)

usha said...

നന്നായി... വളരെ ഇഷ്ടം ആയിട്ടോ ...ഇനിയും കുറെ കൂടി ആഡ് ചെയ്യണെ

രാജേഷ് മേനോന്‍ said...

പൊലിപ്പിച്ചു കേട്ടൊ....ഇഷ്ടപ്പെട്ടു.

ഇതൊക്കെ അനായാസമായി പാടാന്‍ കഴിയുകയെന്നതു ദൈവദായകമായ സിദ്ധി തന്നെ.

ഇനിയുമേറെ കേള്‍ക്കാനായ് കാത്തിരിയ്ക്കുന്നു,

Manikandan said...

സുരേഷ്‌ജി കുട്ടിക്കാലത്തേ വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഇതു. വളരെ നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.

Kiranz..!! said...

ചലഞ്ച് അപ്പോ ഒരു ഹരമായിത്തുടങ്ങിയല്ലേ :)നന്നായി കുമാരാ..വളരെ നന്നായി..വോക്കൽ അല്‍പ്പം കൂട്ടാരുന്നു,അല്ലേൽ വേണ്ട ബീജിയെമ്മനെ അല്‍പ്പം കുറക്കാരുന്നു.വോളിയം ഫുള്ളാക്കി ഇയർഫോണിൽ കേൾക്കുന്നത് ജന്മനായുള്ള ഒരു രോഗമായത് കാരണം ആദ്യത്തെ തബലപ്പീസ് തന്നെ ന്റെ കരണത്തടിച്ചപോലെയാ (ബാ.മ്ബൂരി ) എനിക്കു തോന്ന്യേ..:)

ഓഫ് :-അഭികുമാരന്റെ ആ കീപ്പിറ്റപ്പിക്കോളണേ എനിക്കങ്ങ് ഹഠാദാകർഷിച്ചു..:)

siva // ശിവ said...

കുഞ്ഞു നാളില്‍ എപ്പോഴോ കേട്ടു മറന്നൊരു സുന്ദര ഗാനം......നന്ദി.....

ശ്രീ said...

ഒരിയ്ക്കല്‍ കൂടി മനോഹരമായി പാടിയിരിയ്ക്കുന്നു, സുരേഷേട്ടാ... രവീന്ദ്ര സംഗീതങ്ങളില്‍ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ഇത് ഇവിടെ പാടി കേള്‍പ്പിച്ചതിന് നന്ദി. ഒപ്പം പുതുവത്സരാശംസകളും...
:)

Akash nair said...

സുരേഷേട്ടാ
അഭിനന്ദനങ്ങൾ.
ഇനിയുമേറെ കേള്‍ക്കാനായ് കാത്തിരിയ്ക്കുന്നു,

Gayu said...

Suresh......
അതി ഗംഭീരമായിരിക്കുന്നൂട്ടോ.....ഞങ്ങളുടെ പ്രിയ കൂട്ടുകാരനായ ഈ പാട്ടുകാരനിലൂടെ ആ പഴയ പാട്ടുകള്‍ പുനര്‍ജനിക്കട്ടെ....അഭിവാദനങ്ങള്‍...കൂടെ ആശീര്‍വാദങ്ങളും...നന്നായി വരട്ടെ...

പഴയ യുവജനോത്സവ വേദികളിലൂടെ മനസ്സ് കടന്നുപോയി....ഗതകാലസ്മരണകളിളൂടെ നടത്തിച്ചതിന് വളരേയേറെ നന്ദി സുരേഷേ....

Unknown said...

Pattu commentable anu. Kurachu koodi nannakkamayirunnu ennu tonni. Kazhivullatukondanu parayunnatu don't feel bad. But you have a very fantastic voice.Abhogiyude arohanam-avarohanam practice cheytal nannayirikkum ennu ente eliya abhiprayam.

Unknown said...

Excellent voice...
better cultured now
some tempo problems
But well rendered...
Keep it up

Ravi
Abu Dhabi

mallulyrics said...
This comment has been removed by the author.
mallulyrics said...

Nannayi......idhiley arayannamey song cheyumo......

http://www.mallulyric.blogspot.com/

Jayasree Lakshmy Kumar said...

അക്ഷരസ്ഫുടത, ശബ്ദഗാംഭീര്യം, ആലാപനം എല്ലാം അത്യുഗ്രൻ. അതേ കാസറ്റിലെയാണെന്നു തോന്നുന്നു ‘അരയന്നമേ..അരോമലേ..’എന്ന ഗാനം. ഒന്നു ശ്രമിച്ചു നോക്കരുതോ? [request]

നല്ലൊരു ഗായകന്റെ ഈ ബ്ലോഗ് കാണാൻ ഞാൻ വല്ലാതെ വൈകി എന്നു തോന്നുന്നു

കിഷോർ‍:Kishor said...

സുരേഷ്, വളരെ നന്നായിരിക്കുന്നു..

ആശംസകള്‍!

Appu Adyakshari said...

ഈ നല്ല ഗായകന്റെ ബ്ലോഗിലെത്താന്‍ വൈകിപ്പോയല്ലോ!!

അനുഗ്രഹീതമായ ശബ്ദം അതിനു ചേരുന്ന നല്ല ആലാപനം, എല്ലാം ഈ ഗാനത്തെ മനോഹരമാക്കുന്നു. അഭിനന്ദനങ്ങള്‍

Unknown said...

ithu updatiyathu ithiri late aayitta arinje.... once again superb singing...wish u a very happy new year also...

Unknown said...
This comment has been removed by the author.
Unknown said...

Excellent man! Where had you hidden all your talents till now? Really commendable performance. Keep it up.

Krishnabhaskar Mangalasserri said...

Suresh...

the youth festival days suddenly came back into mind.. I could never sing but have always adored the guys who could.. you have captured my mind and admiration with the past two three uploads but this one ( inspite of some of the expert opinions here) is simply amazing to the common listener. It was a treat for the ears and it simply took me off my feet with the rendition and the pitch...

namichu mashe !!!!!

പൊറാടത്ത് said...

സുരേഷ്.... നന്നായിരിയ്ക്കുന്നു. ആശംസകൾ..

Suresh ♫ സുരേഷ് said...

@ അഭിലാഷങ്ങള്‍
മകനേ അഭീ ശ്വാസം മുട്ടിയെങ്കിലും ചാവാ‍തെ ഒപ്പിച്ചെടുത്തു :) . BGM ല്‍ ശംഖും തട്ടും മുട്ടും ഒക്കെ ഉണ്ട് ഒറിജിനലില്‍ . അതൊക്കെ

ഇതിലുണ്ടാരുന്നെങ്കില്‍ പാട്ടു കേള്‍ക്കാന്‍ നില്‍ക്കാതെ എല്ലാരും ഇട്ടിട്ടു പോവില്ലാരുന്നോ ? ;) . ഒറിജിനലിന്റെ പിച്ച് പിടിച്ചു

തന്നെയാണ് പാടി വന്നത് . കൂടിപ്പോയോ ?
പിന്നെ കൂടുതല്‍ വിവരങ്ങള്‍ ഇട്ടത് വളരെ നന്നായി . സകലകലാവല്ലഭന്‍ ഇനിയും ഈ പതിവു തുടര്‍ന്നോളണം .

@ബിനു
അഭിപ്രായ സമവായം രൂപീകരികാന്‍ പോയതാണോ :) . ഇനിയും നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാം .

@ പകല്‍ക്കിനാവന്‍
യേത് സംഗതി ആണ് മാഷേ :) . സന്തോഷം ..നന്ദി ..കമന്റിയതിന് :)

@ബഹുവ്രീഹി
ഖോടുത്തു മാഷേ കൈ :) ഡാങ്ക്സ് വെരി മച്ച് ഫോര്‍ ദി കമന്റ് :)

@ലീല എം ചന്ദ്രന്‍..
ലീലേച്ചീ എന്നെ ഒരു അഹങ്കാരിയാക്കരുത് പ്ലീസ് !!! . സന്തോഷം . ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ തന്നെ ഇടാന്‍ ശ്രദ്ധിക്കാം.

@വിനോദ് , ഡോണ , ഉഷച്ചേച്ചി , രാജേഷ് , രവി , - :)... അനുസ്യൂതം തുടരുന്നതായിരിക്കും :)..

@മണികണ്ഠന്‍ ജി
വളരെ സന്തോഷം .. നന്ദി :)

@കിരണ്‍സ്
അപ്പോ ഞാന്‍ കരണത്തടിച്ചെന്നാണോ പറയുന്നത് ? [:P] . ഓകെ അടുത്ത തവണ ശ്രദ്ധിക്കാം എല്ലാം നോര്‍മല്‍ ആക്കാന്‍ :)

@ശിവ , ശ്രീ , ആകാശ് , കിഷോര്‍ , മല്ലു ലിറിക്സ് , ഫാന്റു , പൊറാടത്ത് മാഷ് - ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വളരെ

നന്ദി .സന്തോഷം :)

@ ഗായത്രി
:).. എനിക്കും വളരെ നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍ തരുന്ന ഒരു ഗാനമാണ് . Thanks for ur wishes gayathri

@ സുനിത
അഭിപ്രായം എന്തായാലും തുറന്നു തന്നെ പറയണം . അതില്‍ യാതൊരു ബുദ്ധിമുട്ടും വിചാരിക്കണ്ട :) . തെറ്റുകള്‍ മനസ്സിലാക്കുന്നു .

ഇനിയും നന്നാക്കാന്‍ ഉറപ്പായും ശ്രമിക്കാം . വളരെ സന്തോഷം ഈ കമന്റിന് . ഇനിയും കേള്‍ക്കണം . And feel free to express

your views :). Thank u very much :)

@ലക്ഷ്മി
:).. വളരെ നന്ദി അഭിനന്ദനങ്ങള്‍ക്ക്.... :).
ഇനി സ്ഥിരമാക്കിയാല്‍ മതി . അപ്പോ വൈകിയത് കുഴപ്പമാവില്ല :P.
“അരയന്നമേ” എടുത്ത് പൊക്കാന്‍ പറ്റുമോ എന്നൊരിക്കല്‍ നോക്കാം :) . [മല്ലു ലിറിക്സും ഇതു തന്നെ പറഞ്ഞിട്ടുണ്ട്]

‌‌@ അപ്പു
:) .. അഭിനന്ദനങ്ങള്‍ക്ക് നന്ദി . തുടര്‍ന്നും കേള്‍ക്കണം . വൈകിയത് സാരമില്ല :)

‌@ സംഗീത
കോളേജ് ദിനങ്ങളോക്കെ മറന്നല്ലേ :( ഒന്നു റിവൈന്‍ഡ് ചെയ്ത് നോക്ക് . കുറച്ചു കാലം പൂട്ടിവച്ചു എന്നേയുള്ളൂ . ഇതൊക്കെ ഒളിച്ചു

വച്ചാലും ഒളിച്ചിരിക്കുമോ സംഗീ :)

@സാബു മാഷ്
ഞാനും സാധാനണക്കാരനാണന്നേ . അതല്ലേ കോമണ്‍ ലിസനേഴ്സിന് ഇഷ്ടം തോന്നുന്നത് :P .. Thanks so much for this comment

. am overwhelmed and honored :) .

nirmala said...

what an un believable voice..congrats... suits for melodious songs...

Suresh ♫ സുരേഷ് said...

Thanks a lot Nirmala :)

Sureshkumar Punjhayil said...

Best wishes...!!!

thedarkace said...

so cool. y don't u replace a.r rahman.


nah! not realy.
:p