Sunday, March 8, 2009

ശരതിന്ദു മലര്‍ദീപനാളം നീട്ടി

ഒരു പരീക്ഷണം ! --- ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ഈ മനോഹരമായ ഡ്യുയറ്റ് [എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്]സോളോ ആയി അങ്ങു പാടി !!! . സംഘഗാനം വരെ ഒറ്റയ്ക്കു പാടുന്നു .. അപ്പോള്‍ പിന്നെ യുഗ്മഗാനം ഒറ്റയ്ക്കു പാടിയാലെന്താണ് .. അല്ലേ ? :-)
ഈ പരീക്ഷണം വിജയമോ പരാജയമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക..!


ചിത്രം / Movie : ഉള്‍‌ക്കടല്‍ /Ulkkadal
രചന / Lyrics : ഒ.എന്‍.വി.കുറുപ്പ് / O.N.V.Kuruppu
സംഗീതം / Music : എം.ബി ശ്രീനിവാസന്‍ / M.B. Sreenivasan
ആലാപനം / Singers : ജയചന്ദ്രന്‍ , സല്‍മാ ജോര്‍ജ്ജ് /Jayachandran , salma George






Download this song from here ---> ശരതിന്ദു / sarathindu


ശരതിന്ദു മലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായ് പാടി വിളിക്കുന്നു
ആരോ മധുരമായ് പാടി വിളിക്കുന്നു

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചൂ കൊതിച്ചിരിയ്ക്കും
പ്രണയസന്ദേശം അകന്നു പോകേ
ഹരിനീല കംബളച്ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും തൃസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..........