Friday, October 24, 2008

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു

ചിത്രം / Movie : ചെമ്പരത്തി / Chembarathi
രചന / Lyrics : വയലാര്‍ /
Vayalar

സംഗീതം / Music : ദേവരാജന്‍ / Devarajan
ആലാപനം /
Singer : യേശുദാസ് / Yesudas


ഡൌണ്‍‌ലോഡാനുള്ള ലിങ്ക് / To download this song ---> ഇവിടെ / Click here

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദള മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും.. താനെ പാടും..

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയ കാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..







27 Comments:

priya said...

അതിമനോഹരമായിരിക്കുന്നു. അനായാസമായി പാടീയിരിക്കുന്നു. ഇതൊക്കെ എപ്പൊഴും പറയാറൂള്ളതാ. എങ്കിലും അതിന്‍റെ കൂടെ ഇത്രെ പറയാനുള്ളൂ.. Now no one can stop you ! ..

veekevee said...

veendum thakarthu makane

മയൂര said...

ഇതൊരു കൊലപാതകമായിരുന്നെങ്കിൽ പോസ്റ്റ്മാർട്ടം നടത്തിയാലും തെളിവ് കണ്ടെത്താൻ പറ്റുമായിരുന്നില്ല.അത്രയും നന്നായി പാടി.:)

പൊറാടത്ത് said...

അസ്സലായിരിയ്ക്കുന്നു മാഷേ..അഭിനന്ദനങ്ങൾ

പാമരന്‍ said...

വളരെ നന്നായി മാഷെ.. ഉച്ഛാരണം കുറച്ചുകൂടി ശ്രദ്ധിക്കാനപേക്ഷ.. ഉദാ: 'നഗ്ന'

പാമരന്‍ said...

ഓ മാഷെ.. പഴയതൊക്കെ കേട്ടു നോക്കി.. എന്താ പാട്ട്‌! ഞാന്‍ നേരത്തേ പറഞ്ഞ അഭിപ്രായം പിന്‍വലിച്ചിരിക്കുന്നു.. മാഷ്‌ തോന്നിയപോലെ പാട്‌.. ഇടയ്ക്കിടെ പോസ്റ്റിയാല്‍ മതി.. :)

എതിരന്‍ കതിരവന്‍ said...

തീര്‍ച്ചയായും ആലാപനസൌഭഗം നിറഞ്ഞു നില്‍ക്കുന്നു.
സ്വല്‍പ്പം സാവധാനമായാണോ പാടിയത്?
ഒറിജിനലിനു ഇതിലും സ്പീഡ് ഇല്ലേ?

ആദ്യം പല്ലവി എടുത്തപോള്‍ സ്വല്‍പ്പം പിടുത്തം കിട്ടാതെ പോയി. ‘നഗ്നപാദയായ് അകത്തു വരൂ‘ എന്ന ഭാഗം. ഉച്ചസ്ഥായിയില്‍ “മച്ചകങ്ങളിലെ....” ഒക്കെ ഒന്നാന്തരം.

Angel Rose said...

നന്നായിട്ടുണ്ട്.. സ്വല്പം വേഗം കുറഞ്ഞോ എന്നൊരു സംശയമുണ്ട്..

പാട്ട് പഠനം തുടരണം..

ദൈവം അനുഗ്രഹിക്കട്ടെ!!

മാണിക്യം said...

എഴുപതുകളിലെ സെന്‍സെഷന്‍ ‍ ആയിരുന്നു
ഈ പാട്ട് .പി എന്‍ മേനോന്റെ ‘ചെമ്പരത്തി’
എത്രകേട്ടാലും മതിവരാത്ത ഗാനം ..
സുരേഷ് ശരിക്കും ലയിച്ച് പാടിയിരിക്കുന്നു.
അതാണ് ഇത്ര മനോഹരമായത്....
ഈശ്വരന്‍‌ കാത്തു രക്ഷിക്കട്ടെ ഈ ഗായകനെ!

തോക്കായിച്ചന്‍ said...

kidilam kettoo.. nalla sukhamulla sound..ingane layichu padiyirikkunna karanam nalla sukhamundu kelkkanum.. athanu pattuu.. swayam layikkumpol kelkkunnavaum layichu pokum...

വാണി said...

പാമരന്‍ പറഞ്ഞപോലെ തോന്നിയ പോലെ പാട് ..ന്നിട്ട് എപ്പോളുമെപ്പോളുമ് പോസ്റ്റ് !!!
എല്ലാക്കാലത്തും മലയാളി താളം പിടിയ്ക്കുന്ന കുറെ പാട്ടുകള്‍.. അല്ല, പാട്ട് ഇഷ്ടപ്പെടുന്ന ആരും താളം പിടിച്ചു പോകുന്ന കുറെ നല്ല പാട്ടുകള്‍.. അതിന്റെ ആത്മാവില്‍ തൊട്ടുള്ള ആലാപനം. . എത്ര കേട്ടിട്ടും മതിയാവുന്നില്ല സുരേഷ്.
[ നാട്ടില്‍ വരട്ടെ.. കാണുമ്പോളൊക്കെ പാട്ടു പാടിക്കും ഞങ്ങള്‍]

രാജേഷ് മേനോന്‍ said...

ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം... എത്ര കേട്ടാലും മതി വരില്ല..

അടുത്ത ഗാനത്തിനായ് കാത്തിരിയ്ക്കുന്നു.

ചാർ‌വാകൻ‌ said...

ആകെ-ടോട്ടല്‍-മൊത്തം -പൊതുവെ നന്നായിരിക്കുന്നു

Unknown said...

Sureshe....athimanoharamayirikkunnu....

Binu.K.V said...

സുരേഷേട്ടാ,വീണ്ടും കലക്കി.
അതും വളരെ ചെറിയ ഇടവേളയ്ക്കു ശേഷം...!!
ഒരു കിടിലന്‍ സെമി ക്ലാസ്സിക്കലിനു വേണ്ടി കാത്തിരിക്കുന്നു...

Kiranz..!! said...

സ്വയമ്പൻ അലാപൻ ഹേ..ഹൈ..ഹും..!
ഉച്ചസ്ഥായിൽ സംഗതികളൊക്കെ ഇട്ട് കടു വറുക്കുന്ന മണം..ആഹാ..!

Unknown said...

Elegant singing.... ingane idakkidakku ividekku varuthiyaal nannayirunnu...(masathil 2 thavana, illenkil potte, 1 thavanayenklum.). Ithavana Backgrnd music nekkal sabdam uyarthi paadiyathu nannaayi. Karoake quality is also good. Once again abhinandans!!! :)

Suresh ♫ സുരേഷ് said...

പ്രിയാ :) , വിനോദ് :)..

മയൂരി .. അടുത്ത പ്രാവശ്യം നമുക്ക് ആത്മഹത്യയാക്കിയാലോ ? :P.. ഡെങ്ക്സ് ഫോര്‍ ദ കമന്റ് :)

പൊറാടത്ത് മാഷേ നന്ദി :)

പാമരന്‍ മാഷേ .. ഉച്ചാരണം ശ്രദ്ധിക്കാം കേട്ടോ .. മലയാളം നല്ല പോലെ പറയാനറിയില്ലെങ്കില്‍ പിന്നെ നമ്മള്‍ മലയാളികളായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ .. :) .. തോന്നിയ പോലെ പാടിയിട്ട് വേണമല്ലേ എന്നെ ഓടിച്ചിട്ട് തല്ലാന്‍ .. :-D

എതിരന്‍‌ജീ .. നന്ദി.. ഒറിജിനലിന് ഇതിലും സ്പീഡ് ഉണ്ട് .. ആദ്യം ആ ഓര്‍മ്മയിലാ പാടിയത് .. അപ്പോള്‍ കരോക്കെ തിരുവനന്തപുരത്തേക്കും പാട്ട് കോഴിക്കോട്ടേക്കും പോയി .. കരോക്കെ സ്പീഡ് കുറവായിരുന്നു .. അതാണ് ആകെ മൊത്തം ഒരു വേഗക്കുറവ് തോന്നിയത് ..:)

ഏഞ്ചല്‍ റോസ് .. നന്ദിയുണ്ടേ .. :) വേഗക്കുറവ് കരോക്കെയുടേതാണ് . പാട്ട് പഠിക്കല്‍ താത്കാലികമായി നിന്നിരിക്കുകയാണ് . താമസംവിനാ പുനരാരംഭിക്കാന്‍ നോക്കുന്നുണ്ട് ..

മാണിക്യം .. വളരെ വളരെ സന്തോഷം .. നന്ദി ആശംസകള്‍ക്കും പ്രാര്‍ത്ഥകള്‍ക്കും ..

തോക്ക്സ് .. നല്ല രസമുള്ള വാചകം “ സ്വയം ലയിക്കുമ്പോള്‍ കേള്‍ക്കുന്നവനും ലയിച്ചു പോകും”.. നണ്‍‌ട്രി അവര്‍ഹളേ ..:)‌

വാണീ .. കേള്‍ക്കൂ കേള്‍ക്കൂ കേട്ടുകൊണ്ടേയിരിക്കൂ .. നാട്ടില്‍ നിങ്ങള്‍ വരുന്നു എന്നത് ഒരു ഫീഷണിയായി കണക്കാക്കണോ ?;)

രാജേഷ് , ചാര്‍വാകന്‍ , ബിബി .. :)

ബിനുവേ .. സെമിക്ലാസിക്കലൊക്കെ അഹങ്കാരമാവുമോ ഒരു ശങ്ക :(

കിരണ്‍സോ ... ഹിഹി.. അതൊക്കെ... അങ്ങനെ... അങ്ങ്.... :)

ഫണ്ടു .. നന്ദി .. മാസത്തില്‍ രണ്ട് പ്രാവശ്യം അപ്‌ഡേറ്റ് ചെയ്യാന്‍ പരമാവധി ശ്രമിക്കാം ..:) അഭിപ്രായത്തിന് വളരെ നന്ദി

Gayu said...

അടിപൊളി സുരേഷേ.....കലക്കീട്ടോ...
ഇനിയും ഒരുപാടൊരുപാട് നല്ല പാട്ടുകള്‍ പാടാനാവട്ടെ....കേള്‍ക്കാനും ആശംസിക്കാനും ഞങ്ങളുണ്ട്...മനസ്സിനും ശരീരത്തിനും പാട്ട് അമൃതുപോലാണല്ലോ, പാടുന്നവനും കേള്‍ക്കുന്നവനും....ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

മാവേലി കേരളം said...

പാട്ടു നന്നായിരിക്കുന്നു സുരേഷേ. എന്നാല്‍ 100% എന്നു ഹോണസ്റ്റു ആയിട്ടു പറയാന്‍ പറ്റുന്നില്ല. വിരോധമില്ലല്ലോ പറഞ്ഞതില്‍.

സസ്നേഹം മാവേലികേരളം

Ranjith chemmad / ചെമ്മാടൻ said...

മനോഹരമായിരിക്കുന്നു....

AdamZ said...

ithum kollaamallo..

sasneham, adarsh

Suresh ♫ സുരേഷ് said...

ഗായത്രി - .. :) ആശംസകളും പ്രാര്‍ത്ഥനകളും കൈപ്പറ്റി :)

മാവേലി - ഒരു വിരോധവുമില്ല . പറയണം . ഉള്ളത് ഉള്ളത് പോലെ തന്നെ പറയണം .. എന്നാലല്ലേ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാനെങ്കിലും പറ്റുകയുള്ളൂ .. വളരെ സന്തോഷം .. നന്ദി.. ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു . സമയം പോലെ മറ്റുള്ള പാട്ടുകളും കേള്‍ക്കണേ.

രണ്‍‌ജിത് - :) .. താങ്ക്സ്

ആദര്‍ശ് - :)..

nithintk. said...

nice song...thanks a lot for adding it..hope more hitsongs

Suresh ♫ സുരേഷ് said...

Thanks very much Nithin :)

nirmala said...

now all of my family members heard your auraginne, mizhiyooram and this song too. on behalf of everyone my regards to u.. wonderful voice. guess u r a yesudas fan.?. why dont u try semi classical songs like kattile pal muzhalam thandil ninumm..
i request you to sing any song from thanmathra{all are my fav songs}

Suresh ♫ സുരേഷ് said...

Thanks a lot to u and ur family members Nirmala . :)

Obviously Yesudas fan.. Who isnt ?:)
Dont hav the courage to try kaattile paazhmulam :).. still i might .. may be later..:)