Friday, December 18, 2009

മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും രംഗത്തേയ്ക്ക് !!!

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ , ഏതൊരു ആസ്വാദകന്റെ ഹൃദയത്തിലും സംഗീതത്തിന്റെ സൗരഭ്യം നിറച്ച രവീന്ദ്രൻ മാഷിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ നമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു പാട്ട് പാടാന്‍ ശ്രമിക്കട്ടെ ..
യേശുദാസ് - രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന എണ്ണമറ്റ ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് -- “കന്മദ“ ത്തിലെ “മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍”

Movie : Kanmadam
Lyrics : Gireesh Puthancheri
Music : Raveendran
Singer : K J YesudasDownload / ഇവിടെ നിന്നും ഡൗണ്‍ലോഡാം

മൂവന്തിത്താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴിച്ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാമെന്നുള്ളിൽ കോർക്കാം...

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം...

Sunday, March 8, 2009

ശരതിന്ദു മലര്‍ദീപനാളം നീട്ടി

ഒരു പരീക്ഷണം ! --- ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ഈ മനോഹരമായ ഡ്യുയറ്റ് [എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്]സോളോ ആയി അങ്ങു പാടി !!! . സംഘഗാനം വരെ ഒറ്റയ്ക്കു പാടുന്നു .. അപ്പോള്‍ പിന്നെ യുഗ്മഗാനം ഒറ്റയ്ക്കു പാടിയാലെന്താണ് .. അല്ലേ ? :-)
ഈ പരീക്ഷണം വിജയമോ പരാജയമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക..!


ചിത്രം / Movie : ഉള്‍‌ക്കടല്‍ /Ulkkadal
രചന / Lyrics : ഒ.എന്‍.വി.കുറുപ്പ് / O.N.V.Kuruppu
സംഗീതം / Music : എം.ബി ശ്രീനിവാസന്‍ / M.B. Sreenivasan
ആലാപനം / Singers : ജയചന്ദ്രന്‍ , സല്‍മാ ജോര്‍ജ്ജ് /Jayachandran , salma George


Download this song from here ---> ശരതിന്ദു / sarathindu


ശരതിന്ദു മലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായ് പാടി വിളിക്കുന്നു
ആരോ മധുരമായ് പാടി വിളിക്കുന്നു

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചൂ കൊതിച്ചിരിയ്ക്കും
പ്രണയസന്ദേശം അകന്നു പോകേ
ഹരിനീല കംബളച്ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും തൃസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..........

Monday, February 16, 2009

ചാഹൂംഗാ മേ തുഝേ / Chahoonga mein tujhe

ഒരു ഹിന്ദി ഗാനം --- “ ദോസ്തി ” എന്ന ചിത്രത്തിൽ , മുഹമ്മദ് റാഫി പാടിയ “ചാഹൂംഗാ മേ തുഝേ “ എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ വരികൾ “ മജ്‌രൂ സുൽത്താൻപുരി യുടേതാണ് . സംഗീതം നൽകിയിരിക്കുന്നത് - “ലക്ഷ്മീകാന്ത് പ്യാരേലാൽ “
Download this song from here ---> Chahoonga mein thujhe


Movie : Dosti
Lyrics : Majrooh Sultanpuri
Music : Lakshmikant Pyarelal
Singer : Mohammad Rafi

Chahoonga mein tujhe saanjh sawere
phir bhi kabhi ab naam ko tere
aawaaz mein na doonga
aawaaz mein na doonga

dekh mujhe sab hai pata
sunta hai tu man ki sada
mitwa...mere yaar
tujhko baar baar
aawaaz mein na doonga...

dard bhi tu, chain bhi tu
daras bhi tu, nain bhi tu
mitwa...mere yaar
tujhko baar baar
aawaaz mein na doonga...

Monday, January 5, 2009

മാമാങ്കം പലകുറി കൊണ്ടാടി

1984 ല്‍ “തരംഗിണി“ പുറത്തിറക്കിയ “വസന്തഗീതങ്ങള്‍” എന്ന ആല്‍‌ബത്തിലെ - “ മാമാങ്കം പലകുറി കൊണ്ടാടി “ എന്ന ഗാനം --
രവീന്ദ്രസംഗീതത്തില്‍ ഗന്ധര്‍വ്വസ്വരത്താല്‍ അനശ്വരമായ ഈ ഗാനം , ഒരു കാലഘട്ടത്തില്‍ യുവജനോത്സവങ്ങളിലും മറ്റു മത്സരവേദികളിലും സ്ഥിരമായി കേട്ടിരുന്നതാണ് .
“മാമാങ്ക“ത്തില്‍ ഞാനും ഒരു “കൈ” വച്ചു നോക്കിയത് ഇതാ ....

Album : Vasantha geethangal
Lyrics : Bichu Thirumala
Music : Raveendran
Singer : YesudasDownload this song from here ---> മാമാങ്കം പലകുറി കൊണ്ടാടി

മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങള്‍ നാവായില്‍
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ


അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിന്‍ താളത്തില്‍ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു


സാമൂരിക്കോലോത്തെ മേല്‍ക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയില്‍
എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാന്‍
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു

Friday, October 24, 2008

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു

ചിത്രം / Movie : ചെമ്പരത്തി / Chembarathi
രചന / Lyrics : വയലാര്‍ /
Vayalar

സംഗീതം / Music : ദേവരാജന്‍ / Devarajan
ആലാപനം /
Singer : യേശുദാസ് / Yesudas


ഡൌണ്‍‌ലോഡാനുള്ള ലിങ്ക് / To download this song ---> ഇവിടെ / Click here

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദള മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും.. താനെ പാടും..

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയ കാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..