Friday, October 24, 2008

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു

ചിത്രം / Movie : ചെമ്പരത്തി / Chembarathi
രചന / Lyrics : വയലാര്‍ /
Vayalar

സംഗീതം / Music : ദേവരാജന്‍ / Devarajan
ആലാപനം /
Singer : യേശുദാസ് / Yesudas


ഡൌണ്‍‌ലോഡാനുള്ള ലിങ്ക് / To download this song ---> ഇവിടെ / Click here

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദള മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും.. താനെ പാടും..

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയ കാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..







Saturday, September 27, 2008

അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

ജോണ്‍സണ്‍ മാഷിന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന്...

ചിത്രം / Movie : ഒരു കുടക്കീഴില്‍ / Oru Kudakkeezhil

രചന / lyrics : പൂവച്ചല്‍ ഖാദര്‍ / Poovachal Khader

സംഗീതം / Music : ജോണ്‍സണ്‍ / Johnson

ആലാപനം / Singer : യേശുദാസ് / Yesudas



ഡൌണ്‍‌ലോഡാനുള്ള ലിങ്ക് --- ഇതാ ഇവിടെ

അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇതു നിന്‍‌റെ ജീവനില്‍
അണിയൂ അണിയൂ അഭിലാഷപൂര്‍ണിമേ

കായലിന്‍ പ്രഭാതഗീതങ്ങള്‍
കേള്‍ക്കുമീ തുഷാരമേഘങ്ങള്‍
നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍
പ്രിയതേ......മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ ‍വിലാസമാടുന്നൂ
കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍‌റെ തുണയാകുവാന്‍
വരദേ......അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ

Saturday, July 26, 2008

മിഴിയോരം നനഞ്ഞൊഴുകും

ശ്രീ യേശുദാസിനു 1980 ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഗാനം - "മിഴിയോരം നനഞ്ഞൊഴുകും“

ചിത്രം /Movie : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ / Mannjil virinnja pookkal


രചന /Lyrics : ബിച്ചു തിരുമല / Bichu Thirumala


സംഗീതം /Music : ജെറി അമല്‍‌ദേവ് / Jerry Amaldev





പ്ലെയര്‍ വഴി കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡാം


മിഴിയോരം നനഞ്ഞൊഴുകും മുകില്‍മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

ഏതോ വസന്തവനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞുപോയ്
അതുപോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

Friday, May 30, 2008

കാനനവാസാ കലിയുഗവരദാ

The evergreen hit Ayyappa Devotinal Song "Kaananavaasa Kaliyugavarada" by sri .K.J.Yesudas.
Music : Gangai Amaran
ശ്രീ യേശുദാസ് പാടി അനശ്വരമാക്കിയ അയ്യപ്പഭക്തിഗാനം - “കാനനവാസാ കലിയുഗവരദാ”
സംഗീതം : ഗംഗൈ അമരന്‍


പ്ലെയര്‍ വഴി കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡാം

കാനനവാസാ കലിയുഗ വരദാ

കാനനവാസാ കലിയുഗ വരദാ

കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍-

കാല്‍തളിരിണ കൈ തൊഴുന്നേന്‍

നിന്‍ കേശാദിപാദം തൊഴുന്നേന്‍ (കാനനവാസാ)

നിരുപമ ഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം

നിര്‍വൃതീകരം നിന്‍ നാമസങ്കീര്‍ത്തനം

അസുലഭ സാഫല്യം നിന്‍ വരദാനം

അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം (കാനനവാസാ)

കാനന വേണുവില്‍ ഓംകാരമുണരും

കാലത്തിന്‍ താലത്തില്‍ നാളങ്ങള്‍ വിടരും

കാണാത്തനേരത്തും കാണണമെന്നൊരു

മോഹവുമായീ നിന്‍ അരികില്‍ വരും (കാനനവാസാ)