Saturday, September 27, 2008

അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

ജോണ്‍സണ്‍ മാഷിന്റെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്ന്...

ചിത്രം / Movie : ഒരു കുടക്കീഴില്‍ / Oru Kudakkeezhil

രചന / lyrics : പൂവച്ചല്‍ ഖാദര്‍ / Poovachal Khader

സംഗീതം / Music : ജോണ്‍സണ്‍ / Johnson

ആലാപനം / Singer : യേശുദാസ് / Yesudas



ഡൌണ്‍‌ലോഡാനുള്ള ലിങ്ക് --- ഇതാ ഇവിടെ

അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇതു നിന്‍‌റെ ജീവനില്‍
അണിയൂ അണിയൂ അഭിലാഷപൂര്‍ണിമേ

കായലിന്‍ പ്രഭാതഗീതങ്ങള്‍
കേള്‍ക്കുമീ തുഷാരമേഘങ്ങള്‍
നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍
പ്രിയതേ......മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ

മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ ‍വിലാസമാടുന്നൂ
കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍‌റെ തുണയാകുവാന്‍
വരദേ......അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ

44 Comments:

veekevee said...
This comment has been removed by the author.
priya said...

What a come back ! ..
You're one of the most natural, great singers I've heard in a long time. :):):)

ഇതും ഒറിജിനല്‍ പാട്ടുമായി യാതൊരു വ്യത്യാസവും തോന്നീല്ല.. :)

മയൂര said...

ആദ്യത്തെ 25 സെകൻറ്റ് മതി...സൂപ്പർബ്...
യൂ ഡിഡിറ്റ്... :)

Kiranz..!! said...

ആദ്യത്തെ ഹമ്മിംഗ് അതിലാണു, ഈ പാട്ട് പൂട്ടി വച്ചീരിക്കൂന്ന താക്കോൽ,അത് കരസ്ഥമാക്കി.പിന്നെന്തു വേണം ? കേൾക്കുന്നവർക്ക് വളരെ സിമ്പിളും..ആഹാ..ഓഹോ..എന്നു പറയിപ്പിക്കുന്നതും,പാടുന്നവർക്ക് കഷ്ടവും അയ്യോ,അമ്മോ എന്നു പറയിപ്പിക്കുന്നതുമായ അതിസുന്ദരമായ ജോൺസൻ പാട്ടുകളിലൊന്ന്.മനോഹരമായിത്തന്നെ പ്രൊഫഷണലായിത്തന്നെ പാടിയിരിക്കുന്നു.ശ്രമത്തിനു തന്നെ അഭിനന്ദനങ്ങൾ.

veekevee said...

thakarthu makane
kollaaam

Unni said...

well sung suresh.. look forward to many more melodies from you... cheers

Rajesh Raman said...

Kalakki..! Nalla Feel... Ella Bhavukangalum Nerunnu..Iniyum Poratte ithupole Malayalathanimayulla ganangal..

മാണിക്യം said...

ഒരു പാട്ട് അതും യേശുദാസ് പാടി മനസ്സില്‍ പതിഞ്ഞത് ഇത്ര ശ്രവണസുന്ദരമായി
അതേ, ഗന്ധര്‍വ്വനെ പോലെ പാടീ
ആദ്യ ഹമ്മിങ്ങ് കേട്ടപ്പൊഴെ കണ്ണടച്ചിരുന്നു...
സുരേഷ് .. നാന്നായി പാടി.
ഈശ്വരന്‍ ഇന്നും എന്നും എപ്പൊഴും താങ്കളെയും ഈ ശബ്ദത്തെയും അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..

rustless knife said...

:) സൂപ്പര്‍

പൊറാടത്ത് said...

വളരെ നന്നായിരിയ്ക്കുന്നു സുരേഷ്..

അഭിനന്ദനങ്ങൾ...

എതിരന്‍ കതിരവന്‍ said...

യെസ്! ഒന്നാ‍ാന്തരമായി പാടിയിരിക്കുന്നു! ആദ്യം പിടിച്ച ഫീലും എനെര്‍ജിയും അവസാനം വരെ തുടര്‍ന്നു.
സുരേഷിന്റെ പാട്ട് നേരത്തെ കേട്ടിട്ടില്ലൊ എന്നു സങ്കടം.

അടുത്തത് എന്നാ?

Ratheesh said...

എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
രതീഷ്‌

ശിശു said...

മനോഹരമായി പാടിയിരിക്കുന്നു സുരേഷ്.. അഭിനന്ദനങ്ങള്‍.. എടുത്തുപറയാന്‍ ഒരിടത്തും പ്രശ്നങ്ങള്‍ ഒന്നും കേട്ടില്ല.. ഞാനിനിയും ഇവിടെ വരും.. നിരാശപ്പെടുത്തില്ലല്ലൊ?

[ nardnahc hsemus ] said...

കൈയ്യടീ...കൈയ്യടീ...കൈയ്യടീ...

Unknown said...

Thakarthu vaari maashe.....aa humming mathram mathiyallo...
abinandanangal.... keep it up.
:)

കാളിയമ്പി said...

പാട്ടു ബ്ലോഗുകളില്‍ കയറിയിട്ട് കുറേക്കാലമായി. ഇപ്പൊ എല്ലാ കുറവും തീര്‍ത്ത് കയറിയമാതിരിയായി. വളരെ നന്നായിട്ടുണ്ട്.

thoma said...

THEEPPORI

തോക്കായിച്ചന്‍ said...

Kollam nannayi.. nalla sound kekkan thanne nalla sukam... Pattalleee ingane andilum shankranthilum okke idathe thudare thudare ingu poratteee...

Suresh ♫ സുരേഷ് said...

പ്രിയ .. ഞാനൊരു അഹങ്കാരി ആകുന്നതില്‍ വിരോധമുണ്ടോ ? ;)

മയൂര .. ഡോണ ഡാങ്ക്യു ..:) [ ആദ്യത്തെ 25 സെക്കന്‍ഡ് കഴിഞ്ഞാല്‍ പിന്നെ കുളമൊന്നുമല്ലല്ലോ അല്ലേ ;)]

കിരണ്‍സൂ .. ആദ്യം റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് തോന്നി ഇത് അബദ്ധമാകുമെന്ന് . പിന്നെ ചില ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ പ്രചോദനത്തിലാണ് ഇങ്ങനെ പാടി ഒപ്പിച്ചത് .. സോ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ക്രെഡിറ്റ് അവര്‍ക്കു കൂടി ഉള്ളതാണ് .. :) .. നണ്ട്രി ചങ്ങാതീ :)

കുട്ടാ വിനോദേ നമുക്കിനിയും തകര്‍ക്കാമെന്നേ .. :) ...

ഉണ്ണ്യേട്ടോ താങ്ക്സ് എ ബഞ്ച് :) .. പൊറാടത്ത് .. നന്ദി.. :) വൈവസ്വതോ :-D . രതീഷ് :)

രാജേഷ് .. :) സന്തോഷം .. നന്ദി.. ഒരു ഗായകന്‍ തന്നെ പറയുമ്പോള്‍ അതില്‍ ഒരു പ്രത്യേക “ഇതു” ഉണ്ടല്ലോ .. താങ്ക്സ് :)

മാണിക്യം .. ഞാന്‍ ഒന്നു സ്വയം പിച്ചി നോക്കി .. സത്യം ഇങ്ങനൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ഫീലിങ് ആണ് . സോ നൈസ് ഓഫ് യു . വളരെ സന്തോഷം .. പ്രാര്‍ത്ഥനയ്ക്കും അഭിനന്ദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :)

എതിരന്‍‌ജീ ...വളരെ സന്തോഷം :) .അടുത്തത് അധികം താമസിയാതെ തന്നെ ഇറക്കാന്‍ ശ്രമിക്കാം . അല്ലെങ്കില്‍ കാലു തല്ലിയൊടിക്കും എന്നൊക്കെ ഭീഷണി ഉണ്ട് :-D

ശിശു .. ഇനിയും വരണം .. നിരാശപ്പെടുത്താതിരിക്കാന്‍ മാക്സിമം ശ്രമിക്കും .. ഇനിയും കേള്‍ക്കുക , അഭിപ്രായിക്കുക :)

അമ്പി .. നന്ദി .. ഇനിയും പാട്ടു ബ്ലൊഗുകളില്‍ കയറണം .. പ്രോത്സാഹിപ്പിക്കണം :)

nardnahc hsemus .. നന്ദി :).. ഫണ്ടു .. വളരെ സന്തോഷം ഇനിയും കേള്‍ക്കണം :) .തോമാച്ചാ ഇനിയും നമുക്ക് തീ കത്തിക്കാം കേട്ടോ :)

തോക്കൂ .. ഇനി മുടക്കം വരാതിരിക്കാന്‍ നോക്കാം .. അതിന് ഇടക്കൊക്കെ എന്നെ ഒന്നു പേടിപ്പിച്ചാല്‍ മതി . ഏറ്റല്ലോ ? :)

അനില്‍ശ്രീ... said...

സുരേഷ് ഓര്‍ക്കൂട്ട് വിട്ടശേഷം ഇതിലൂടെ ആണല്ലോ വീണ്ടും ഒരു കൂടി(കാണല്‍)കേള്‍ക്കല്‍... നന്നായിരിക്കുന്നു... വീണ്ടും വീണ്ടും കേള്‍ക്കട്ടെ ഞാന്‍

Binu.K.V said...

സുരേഷേട്ടാ... തകര്‍ത്തു കളഞ്ഞല്ലോ...
പാട്ടുകേട്ടു കണ്ണു നനഞ്ഞു...
ഒറിജിനലിനേക്കാള്‍ നന്നായി എന്നാണു എനിക്ക് തോന്നിയത്...
അടുത്ത പാട്ട് റിലീസ് ഉടനെ വേണം....

ശ്രീവല്ലഭന്‍. said...

നല്ല അസ്സലായ് പാടിയിരിക്കുന്നു. ഇനിയും വരാം പാട്ടു കേള്‍ക്കാന്‍. :-)

Anoop Technologist (അനൂപ് തിരുവല്ല) said...

അതിമനോഹരമായിരിക്കുന്നു. സുരേഷിനോട് അസൂയതോന്നുന്നു :)

ശ്രീ said...

സുരേഷേട്ടാ...

എല്ലാവരും പറഞ്ഞു കഴിഞ്ഞു... ഞാന്‍ പറയേണ്ടതില്ല, എന്നാലും വളരെ നന്നായി പാടിയിരിയ്ക്കുന്നു. ഡൌണ്‍‌ലോഡ് ചെയ്തെടുത്തിട്ടുണ്ട്.
:)

Unknown said...

Excellent rendering...great feel...good shruthilayam.....
keep it up..
Anupallavi and charanam a little dragged.....different sangathees
delivered but very sweet and nice to hear mainly because you are right on the shruthi and feel.

All the best

Ravi Keloth
Abu Dhabi

രാജേഷ് മേനോന്‍ said...

മധുരതരം... മനോഹരം...
ഇമ്പമാര്‍ന്നയീ ഗാനാലാപനം....

മലയാണ്മയുടെ മുത്തുകളോരോന്നും
കോര്‍ത്തിടുക നിന്‍ ശ്രുതിമധുരത്തിലൂടെ....

കാത്തിരിപ്പൂ.....കാതോര്‍ത്തിരിപ്പൂ...
ഭാവോജ്ജ്വലമാം ഏറെ ഗാനങ്ങള്‍ക്കായ്...

Unknown said...

suresh maama,
anuragini adipoliyayittundu...
njanum paadum anuragini suresh mamante pole...
ben10
parthiv keloth

Unknown said...

Great My dear Suresh......Keep up the good work......looking forward to hear more songs from you soon

Suresh ♫ സുരേഷ് said...

അനില്‍‌ശ്രീ .. അതെല്ലോ :) . അതിനു ശേഷം ഇപ്പോഴാണ് കാണുന്നത് .. സുഖമല്ലേ ? ഇനിയും വരണം .. അഭിപ്രായിച്ചതില്‍ സന്തോഷം :)

ബിനു .. ഇത്രയുമൊക്കെ നന്നായി എന്നറിയുന്നത് .. ഇറ്റ്സ് എ ഗ്രേറ്റ് ഫീലിങ് . വളരെ സന്തോഷ് .. അടുത്തത് ഉടന്‍ ഇറക്കാം :)

ശ്രീവല്ലഭന്‍ .. നന്ദി.. ഇനിയും വരണം

അനൂപ് ... എന്തിനാണ് അസൂയ ? :D. ഇനിയും വരണം കേള്‍ക്കണം , അഭിപ്രായം പറയണം

ശ്രീ .. :) [ “ഒരു ചിരി കണ്ടാല്‍ .... അതു പോരേ ? “:) ]

രവി .. സംഗതികളൊക്കെ അങ്ങനെ വീണു പോയി ;).. ഇതെങ്ങാനും ജോണ്‍സണ്‍ മാഷ് കേട്ടു പോയാല്‍ :O. നീ ഇങ്ങനൊന്നും പറയല്ലേ :D..

പാച്ചൂസ് .. കുട്ടന്‍ കുറച്ചൂടെ വലുതാവട്ടെ .. നമുക്ക് ഒരു ബ്ലോഗ് തുടങ്ങിക്കളയാം കേട്ടോ .. :)

രാജേഷ് .. മകനേ--- വൈകിയെങ്കിലും , ഒരു കവിതാശകലവുമായി വന്നതു കൊണ്ട് വെറുതെ വിടുന്നു .. ഈ കവിതയെഴുത്ത് ഒരു ശീലമാക്കിക്കൂടെ ?

ശ്രീകുമാര്‍ .. ബാബുച്ചേട്ടോ ഇനിയും വരും പാട്ടുകള്‍ .. കാത്തിരിക്കൂ :)

Suraj said...

പാട്ട് ബ്ലോഗുകള്‍ സെര്‍ച്ചി കറങ്ങിത്തിരിഞ്ഞ് ഇവിടെ വന്നു കേറീതാ... ഇവിടിങ്ങനൊരു ഞെട്ടിക്കല്‍ കാത്തു വച്ചിരുന്നൂന്ന് ആരറിഞ്ഞൂ.

എത്രനാള് തപ്പി നടന്ന പാട്ട് ...(ജോണ്‍സണ്‍ മാഷിന്റെ ‘ദേവാംഗണങ്ങ’ളും അതേ)

പാട്ട് നിരൂപിക്കാനറിയില്ലാ...എങ്കിലും കേട്ടപ്പോള്‍ വളരെ വളരെ ഇഷ്ടമായി...ഈ ഡൌണ്‍ ലോഡിന് ബിഗ് താങ്കസ്.

ഇനിയും പോരട്ടെ സുരേഷ് ജീ, ഇങ്ങനത്തെ റെയര്‍ സംഭവങ്ങള്‍.

Suresh ♫ സുരേഷ് said...

സൂരജ് ... വളരെ വളരെ സന്തോഷം :).. ഇനിയും പാട്ടുകള്‍ നന്നാക്കാന്‍ ശ്രമിക്കാം . കേള്‍ക്കണം . അഭിപ്രായം പറയണം :)

പ്രതിഭാസം said...

Valloo....
All I can say is.... "am so so so proud of you!" You make me go melting. Love u lots my dearest Vallu!

Suresh ♫ സുരേഷ് said...

:-).....

AdamZ said...

Great !

അതിമനോഹരമായി പാടിയിരിക്കുന്നു

സസ്നേഹം,
ആദര്‍ശ് , ദുബായ്

Suresh ♫ സുരേഷ് said...

താങ്ക്സ് ആദര്‍ശ് :).. സന്തോഷം :)

അഭിലാഷങ്ങള്‍ said...

ങേ...! ഞാന്‍ ഇവിടെ അഭിപ്രായം ഒന്നും എഴുതിയില്ലായിരുന്നോ! പണ്ട്, പാട്ട് കേട്ടദിവസം തന്നെ നട്ടപ്പാതിരക്ക് എസ്.എം.എസ്സ് അയക്കുകയാ ചെയ്തത് അല്ലേ? ഇടക്കിടെ കേള്‍ക്കാറുള്ള സുരേഷേട്ടന്റെ പാട്ടാണ് ഇത്. സൂപ്പര്‍ ഡ്യൂപ്പര്‍ സിങ്ങിങ്ങ്. :)

ഓഫ് ടോപ്പിക്കേ: ആ പ്രതി എഴുതിയത് കണ്ടിട്ടെനിക്ക് അസൂയകൊണ്ട് ഇരിക്കാനും വയ്യ, നിക്കാനും വയ്യ, കിടക്കാനും വയ്യ, നടക്കാനും വയ്യ എന്ന സ്ഥിതിയായി! നാട്ടുകാരിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം, പാട്ടൊന്നും പാടൂല്ലേലും എന്നെപറ്റി ഇതുവരെ ഒരു നല്ലവാക്ക് പറഞ്ഞ് കേട്ടിട്ടില്ല. ഐ ആം ടോട്ടലി ഡിസപ്പ്-ഓയില്‍മെന്റ്!! :(

usha said...

എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചം തന്നെ... ഇനിയും പ്രതീക്ഷിക്കുന്നു..... എല്ലാ ഭാവുകങ്ങളുംനേരുന്നു

Manikandan said...

സുരേഷ്‌ജി എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്നാണിത്. വീണ്ടും കേൾക്കാൻ ഒരു അവസരം ഉണ്ടായതിൽ വളരെ സന്തോഷം. മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

Suresh ♫ സുരേഷ് said...

അഭീ .. എസ് എം എസ് അയക്കുക മാത്രല്ല പിന്നീട് വിളിക്കുകയും ചെയ്തിരുന്നു . :) ആ എസ് എം എസ് കള്‍ ഞാന്‍ സേവ് ചെയ്ത് വച്ചിട്ടുണ്ട് കേട്ടോ ;)

പിന്നെ പ്രതി പറഞ്ഞത് കേട്ടിട്ട് അസൂയ തോന്നിയിട്ട് കാര്യമില്ല . ഇതൊന്നും ആകസ്മികമായി സംഭവിക്കുന്നതല്ല :P

ഉഷച്ചേച്ചീ ... റൊമ്പ താങ്ക്സ് . സന്തോഷ് .. സന്തോഷ് ..:)

മണികണ്ഠന്‍ ഭായ് .. വളരെ സന്തോഷം :) . ആശംസകള്‍ക്ക് നന്ദി :)

Unknown said...

SURESH ROCKZZZZZZZ.... nannayittundu sureshetta........good.....expecting more songs from you........ohhh, nammudey kudumbathilum extra activity-kkum aarkkaar undallee......anyway keep on rocking........

BiniBaiju said...

അതിമനോഹരം ..............

Suresh ♫ സുരേഷ് said...

sujith
More songs vannu kondirikkuvalle ? nee kaanunnille ? :-).. Thanks for the comment

Bini ..dance dance :D

മാനസ said...

very nice....

Suresh ♫ സുരേഷ് said...

Thank you Manasa :-)