Saturday, July 26, 2008

മിഴിയോരം നനഞ്ഞൊഴുകും

ശ്രീ യേശുദാസിനു 1980 ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഗാനം - "മിഴിയോരം നനഞ്ഞൊഴുകും“

ചിത്രം /Movie : മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ / Mannjil virinnja pookkal


രചന /Lyrics : ബിച്ചു തിരുമല / Bichu Thirumala


സംഗീതം /Music : ജെറി അമല്‍‌ദേവ് / Jerry Amaldev





പ്ലെയര്‍ വഴി കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡാം


മിഴിയോരം നനഞ്ഞൊഴുകും മുകില്‍മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

ഏതോ വസന്തവനിയില്‍ കിനാവായ് വിരിഞ്ഞു നീ
പനിനീരിലെന്‍റെ ഹൃദയം നിലാവായ് അലിഞ്ഞുപോയ്
അതുപോലുമിനി നിന്നില്‍ വിഷാദം പകര്‍ന്നുവോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

താനേ തളര്‍ന്നു വീഴും വസന്തോത്സവങ്ങളില്‍
എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം
അഴകേ...അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ

25 Comments:

കൊച്ചുകള്ളന്‍ said...

കേട്ടതൊക്കെയും മധുരം... ഇനി കേള്‍ക്കാനിരിക്കുന്നവ അതിമധുരം.... ഇതിനെ അന്വര്‍ത്ഥമാക്കുന്നു ഇതിന്‍റെ ആലാപനം

ഈ പാട്ട് നെഞ്ചിലേക്ക് ഒഴുകിയിറങ്ങുമ്പോ.. അറിയാതെ മിഴിയോരം നനഞ്ഞൊഴുകുന്നു......

ഇനിയും ഒരുപാടൊരുപാട് ഉയരത്തിലെത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.....

സസ്നേഹം,
സ്വന്തം
കൊച്ചുകള്ളന്‍

Dr. Prasanth Krishna said...

സുരേഷേ,

നന്നായിട്ടുണ്ട് കേട്ടോ. ഇനിയും കൂടുതല്‍ ഗാനങ്ങള്‍ പോസ്റ്റ് ചെയ്യൂ.


സുരേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഓര്‍ക്കസ്ട്ര ഇല്ലാതെ കിരണ്‍സ് ഈ ഗാനം പാടിപോസ്റ്റ് ചെയ്തിട്ടുണ്ട്.ദാ ഇവിടെ കേള്‍ക്കാം.‍

arun said...

സുരേഷേട്ടോ.. അടിപൊളി..

ഇടക്കു ഒരു looong short break എടുത്തെങ്കിലെന്താ.. തിരിച്ചുവരവ് ഗംഭീരം!

ഈ ഗാനകല്ലോലിനി അനസ്യൂതം അനര്‍ഗ്ഗളനിര്‍ഗ്ഗളം പ്രവഹിക്കട്ടെ എന്ന് ആശംസിക്കുന്നു! ;-)

രാജേഷ് മേനോന്‍ said...

അനായാസമായ ആലാപനം. തലൈവരേ വണങ്ങി കേട്ടോ.. അലിഞ്ഞു തന്നെ പാടി.

അടുത്ത ഗാനത്തിനായി കാതോര്‍ത്തിരിയ്ക്കുന്നു.

veekevee said...

valare nannaayittundu suresh bhai
iniyum nalla nalla ganangalkkai kaathorthirikkunnu

അഭിലാഷങ്ങള്‍ said...

വൌ...!

നൈസ്. നന്നായി പാടി. ഇന്നാ പിടിച്ചോ ഒരു സെലൂട്ട് കൂടി. :)

ഓഫ്: ഈ ബ്ലോഗിൽ ഞാനിടക്കിടക്ക് വന്നുനോക്കുമേ.. എനിക്ക് ഈസിയായി ഇവിടെ എത്താൻ എന്റെ ബ്ലോഗിൽ ഒരു റോഡ് ഉണ്ടാക്കിയിട്ടുണ്ട്. സോ, ഇടക്കിടെ പോസ്റ്റുക്കൾ ഇട്ടില്ലേൽ ഷേപ്പ് മാറ്റും. ങാ.:)

പാടാനുള്ള കഴിവ് ദൈവം അനുഗ്രഹിച്ച് തന്നിട്ടുണ്ട്. നന്നായി ഉപയോഗിക്കൂ.. ഞങ്ങൾ ആസ്വദിക്കട്ടെ...

ശരത്‌ എം ചന്ദ്രന്‍ said...

വളരെ നന്നായിട്ടുണ്ട് ....
കുറേ തവണ കേട്ടു...
MP3 download chythu ...
ഇനി ഇതു മൊബൈലില്‍ കിടക്കട്ടേ...
ഇടയ്ക്കു കേട്ടു കൊണ്ടിരിക്കാമല്ലൊ...

മയൂര said...

സുരേഷ്, ആലാപനം മനോഹരമായിട്ടുണ്ട്..തുടര്‍ന്നും പാടുക. ആശംസകള്‍... ::)

Dev Das said...

sureshetta nallavannam paadi.
sankathikal onnu enikku ariyella enkilum thankal nannayi paadi keetto.
ellavetha bhavukangalum nerunnu

das from Mahe

Unknown said...

ഹി ഹി ഹി... ഗൊള്ളാം മഗനെ ഗൊള്ളാം...!!!
നന്നായിട്ടുണ്ട് സുരേഷേട്ടാ നന്നായിട്ടുണ്ട്...!!!
അവിടെ വന്നിട്ടുവേണം സുരേഷേട്ടന്റെ പാട്ട് നേരിട്ട് കേള്‍ക്കാന്‍... ;)

അഭിലാഷങ്ങള്‍ said...

ഞാന്‍ പിന്നേം വന്നു..:)

സുരേഷേട്ടാ, ഇന്നലെ ഈ പാട്ട് കുറേതവണ കേട്ടപ്പോള്‍ പറയാന്‍ തോന്നിയ ഒരു സജഷന്‍ ഉണ്ട്. ഇനി റെക്കോഡു ചെയ്യുമ്പോ, BGM ട്രാക്കിന്റെ വോളിയം ലെവല്‍ അല്പം താഴ്തി, റേക്കോഡിങ്ങ് ട്രാക്കിന്റെ വോളിയം അല്പം ഉയര്‍ത്തി റെക്കോഡ് ചെയ്താല്‍ നന്നായിരിക്കും. ഇതില്‍ BGM ന്റെ ഓവര്‍ സൌണ്ട് കാരണം താങ്കളുടെ ശബ്ദം മുങ്ങിപ്പോകുന്നു...താങ്കളുടെ ശബ്ദത്തിന് കൂടുതല്‍ പ്രയോരിറ്റി കിട്ടുന്ന തരത്തില്‍ റെക്കോഡ് ചെയ്താല്‍ കൂടുതല്‍ ആസ്വാദ്യകരമായിരിക്കും....

ശ്രീ said...

സുരേഷേട്ടാ...
മനോഹരമായി പാടിയിരിയ്ക്കുന്നു. ആശംസകള്‍!
:)

Unknown said...

Excellent shruthilayam.....
Great feel..........
More practice required..........
Much better than lot of "famous singers" around.
A little more throw required when sangathees are delivered.
Feel is ultimate may be because he is singing from his heart!!!!!!!
All the best and more songs are welcome!!!!!

very truly

Ravi Keloth
Abu Dhabi.

കൈലാസി: മണി,വാതുക്കോടം said...

സുരേഷേട്ടന്റെ ഈ ബ്ലോഗിന് എല്ലാവിധ ഭാവുകങ്ങളും!!
ഇത് മധുര ഗാനവീചികളാല്‍ നിറയട്ടെ.....

Kiranz..!! said...

വെരി വെരി അനായാസ്..!

ഇതാണു പറയുന്നത് അടിക്കാനറിയാവുന്നവന്റെ കയ്യില്‍ വടി കൊടുക്കണമെന്നു പറയുന്നത്..കൊടുഖൈ മച്ചാന്‍സ്..!

ഹൃദ്യേം രണ്ടാമത് എടുക്കുന്നിടത്ത് ഒരു വന്‍ സംഗതി ആനക്കുഴി ഒരുക്കി ജെറി മൂടിവച്ചത് ചാടിക്കടന്ന മഹാനെ നമസ്ക്കാര്‍..!

Unknown said...

കൊള്ളാം മഷെ

Unknown said...

എത്ര കേട്ടാലും മതി വരാത്ത ആലാപനം,.. ഇനിയും ഇത് പോലെ നല്ല ഗാനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഈ ബ്ലോഗ് ഒരു തുടക്കം ആവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് കൊണ്ട്,

ഒരു ആരാധിക.

പൊറാടത്ത് said...

സുരേഷ് ഭായ്.. നന്നായിരിയ്ക്കുന്നു..

പിന്നെ, അഭിലാഷ് നിര്‍ദ്ദേശിച്ചപോലെ, കരൊകെ ട്രാക്കിന്റെ വോള്യം കുറച്ച് വെച്ചാല്‍ ഒന്നുകൂടി നന്നായിരിയ്ക്കും..

ഇനിയും തുടരൂ.. അഭിനന്ദനങ്ങള്‍

പാമരന്‍ said...

എന്തൊരു അനായാസമായി പാടിയിരിക്കുന്നു..!

priya said...

Superb !!. . . . . . .Simply Superb with gr8 feeling..
Awesome..:):)

thoma said...

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അണ്ണന്റെ വരവ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ..............
പാട്ട് തീപൊരി ............. അഭിനന്ദനങ്ങള്‍

Suresh ♫ സുരേഷ് said...

കൊച്ചുകള്ളാ ................

ഇതില്‍ കൂടുതല്‍ എന്ത് കമന്റാണ് കേള്‍ക്കണ്ടത് :)


പ്രശാന്ത്.....

നന്ദി .. ഇനിയും തുടരും ഈ കലാപരിപാടി

അരുണ്‍.......

അരുണ്‍ ച്യോട്ടാ നമുക്ക് പ്രവഹിപ്പിക്കാമെന്നേ .. പിന്നെ ഇനി ബ്രേക്ക് എടുക്കണില്ല കെട്ടോ.. [എന്നാണ് എന്റെ ഒരു വിശ്വാസം [:P]

രാജേഷ് ....

അടുത്ത ഗാനം ഉടന്‍ വരുന്നതായിരിക്കും .. ജാഗ്രതൈ !!!

വിനോദ് ....

കാതോര്‍ത്തിരുന്നോളൂ .. ഇപ്പോ ശരിയാക്കിത്തരാം ... പാട്ടിന്റെ കാര്യമാണേ പറഞ്ഞത്

അഭിലാഷ്...

താങ്ക് യു താങ്ക് യു .... ഷേപ്പ് മാറാതെ നോക്കേണ്ടത് എന്റെ കടമയാണല്ലോ .:( ശ്രദ്ധിച്ചോളാമേ ...
പിന്നെ അഭിലാഷ് പറഞ്ഞ ടെക്നിക്കല്‍ പോരായ്മ ഇനി ശ്രദ്ധിക്കാം കെട്ടോ.. ഇനിയും ഇങ്ങനത്തെ ടിപ്സ് പോരട്ടെ :)

ശരത് ...

നന്ദി മകനേ .. ഇടക്കൊക്കെ മൊബൈലില്‍ കേല്‍ക്കുന്നുണ്ടല്ലോ അല്ലേ ? :)

മയൂര...

തുടര്‍ന്നും പാടും .. കേട്ടോളണം .. :) ഇതൊരു ഭീഷണിയല്ല.. എന്നു വിചാരിക്കണ്ട ;)

ദാസന്‍..

നന്ദി ... :).. സംഗതികള്‍ ഒന്നും അറിയണ്ടന്നേ .. അതൊക്കെ അറിഞ്ഞാല്‍ എനിക്കും പണിയാണ് .. :D..കമന്റിയതില്‍ സന്തോഷം ..

നെല്‍‌വിന്‍..

നെല്‍‌സ്.. ഡെങ്ക്സ് ;).. ഇവിടെ വരുമ്പോ നല്ല കുട്ടപ്പന്‍ പാട്ടു കേള്‍പ്പിക്കാം കേട്ടോ :)


ശ്രീ...

സന്തോഷം :) നന്ദി ..പാട്ടു കേട്ടതിനും അഭിപ്രായിച്ചതിനും

രവി....

:).. അടുത്ത തവണ പ്രാക്ടീസ് കൂട്ടാം . പിന്നെ “ത്രോ” കൂടിയെന്ന് പറഞ്ഞു എന്നെ സ്റ്റോണ്‍ ത്രോ ചെയ്യാന്‍ വരരുത് , അടുത്ത തവണ .സെറ്റ് അപ് ആക്കി കൈയ്യില്‍ തരാം . ങാ ഹാ എന്നോടാ കളി ..:D

മണി...

നന്ദി .. വളരെ വളരെ നന്ദി.. :) ഇനിയും കേള്‍ക്കണം .. കേട്ടു കൊണ്ടേയിരിക്കണം കേട്ടോ :)

കിരണ്‍സ്

കിരണ്‍സപ്പോ !!! എനിക്ക് വയ്യ .......!! സന്തോഷം !! .. ഇതെല്ലാം ഇങ്ങനെ ശ്രദ്ധിച്ച് കേട്ട് വിശകലനം ചെയ്യുന്നതിന് ഹൃദയം നിറഞ്ഞ നന്ദി.. അത് ഇനിയും ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസവും ഉണ്ട് :)


അനൂപ് ..

നന്ദി .. ഇനിയും കേള്‍ക്കണം :)

നോ [!!!]

പ്രാര്‍ത്ഥനകളും ഭാവുകങ്ങളുമൊക്കെ സന്തോഷത്തോടെ എടുത്തു .. എന്നാലും എന്താണ് ഒരു പേരു പോലും വയ്ക്കാത്തത് ? .. മറ നീക്കി പുറത്തു വരൂ :)

പൊറാടത്ത്...

താങ്ക് യു .. സന്തോഷം !!.. അടുത്ത പ്രാവശ്യം തീര്‍ച്ചയായും ശരിയക്കാന്‍ ശ്രമിക്കാം വോളിയം ഇഷ്യൂ :)

പാമരന്‍...

നന്ദി .. :)...അനായസമൊന്നുമല്ലന്നേ .. അതു ചുമ്മാ .. വെറുതെ .. അങ്ങനെ തോന്നിയതാ :)

പ്രിയ ...

:).. സന്തോഷ് .. അടുത്ത പ്രാവശ്യം ഇതിലും നല്ല വാക്കുകള്‍ വേണം കെട്ടോ .. വേഗം കണ്ടു പിടിച്ച് വച്ചോളൂ :)

തോമാ.....

:).. നമുക്ക് ഇനി തീ ആളിക്കത്തിക്കാം .. ഓകെ ? :) ..നന്ദി

Ratheesh Kumar.R said...

sundharamay padiyirikkunnu sureshetta... iniyum nalla nalla pattukalkkay kathirikkunnu....

മാനിഷാദ said...

ക്യഷ്ണയുടെ ബ്ലോഗില്‍ ഒരുപാട്ടിനൊപ്പം കടപ്പാടായ് സുരേഷിന്‍റെ ലിങ്ക് കണ്ടു. ഇവിടേക്കെത്താന്‍ കുറെ വൈകിപ്പോയി എന്നു ഒരു കുറ്റബോധം. പിന്നെ എല്ലാം ഇവിടെ തന്നയുണ്ടല്ലൊ എന്നതുകൊണ്ട് സാരമില്ല. സുരേഷ്
നന്നായിരിക്കുന്നു പാട്ടുകള്‍ എന്നല്ല വളരെ വളരെ നന്നായിരിക്കുന്നു.

Suresh ♫ സുരേഷ് said...

രതീഷ് .. :)..

@ മാനിഷാദ

വളരെ സന്തോഷം .. :).. ഇവിടെ വന്നതിനും പാട്ടുകള്‍ കേട്ടതിനും അഭിപ്രായം പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി.. :).. ഇതെല്ലാം ഇനിയുമുണ്ടാവുമെന്നു തന്നെ വിശ്വസിക്കുന്നു