Friday, May 30, 2008

കാനനവാസാ കലിയുഗവരദാ

The evergreen hit Ayyappa Devotinal Song "Kaananavaasa Kaliyugavarada" by sri .K.J.Yesudas.
Music : Gangai Amaran
ശ്രീ യേശുദാസ് പാടി അനശ്വരമാക്കിയ അയ്യപ്പഭക്തിഗാനം - “കാനനവാസാ കലിയുഗവരദാ”
സംഗീതം : ഗംഗൈ അമരന്‍


പ്ലെയര്‍ വഴി കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡാം

കാനനവാസാ കലിയുഗ വരദാ

കാനനവാസാ കലിയുഗ വരദാ

കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍-

കാല്‍തളിരിണ കൈ തൊഴുന്നേന്‍

നിന്‍ കേശാദിപാദം തൊഴുന്നേന്‍ (കാനനവാസാ)

നിരുപമ ഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം

നിര്‍വൃതീകരം നിന്‍ നാമസങ്കീര്‍ത്തനം

അസുലഭ സാഫല്യം നിന്‍ വരദാനം

അടിയങ്ങള്‍ക്കവലംബം നിന്‍ സന്നിധാനം (കാനനവാസാ)

കാനന വേണുവില്‍ ഓംകാരമുണരും

കാലത്തിന്‍ താലത്തില്‍ നാളങ്ങള്‍ വിടരും

കാണാത്തനേരത്തും കാണണമെന്നൊരു

മോഹവുമായീ നിന്‍ അരികില്‍ വരും (കാനനവാസാ)

11 Comments:

രാജേഷ് മേനോന്‍ said...

അതിമനോഹരം......ശ്രുതിമധുരം.... ഭാവസാന്ദ്രം... ഇനിയുമേറെ ഗാനങ്ങള്‍ സുരേഷിന്റെ ശബ്ദമാധുരിയിലൂടെ കേള്‍ക്കുവാന്‍ കാത്തിരിയ്ക്കുന്നു.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

420 said...

സുരേഷേ..,
മനോഹരമായി.
ഭക്തിനിറഞ്ഞു.
ഒരുപാടു സന്തോഷം..

Dr. Prasanth Krishna said...

സുരേഷേ

നന്നായിട്ടുണ്ട് കേട്ടോ. വെറും നന്നായി എന്നു പറഞ്ഞാല്‍ പോരാ, വളരെ നന്നായി കേട്ടോ. ഞാന്‍ ഇതു ഡൗന്‍ലോഡ് ചെയ്യും. പിന്നെ അടിച്ചുമാറ്റി എന്നും പറഞ്ഞു വഴക്കിനു വന്നേക്കല്ലേ. ഇനിയും കൂടുതല്‍ ഗാനങ്ങള്‍ പോസ്റ്റ് ചെയ്യൂ.

ഭക്തിയില്‍ ആറാടിച്ചതിന് നന്ദി.

അഭിലാഷങ്ങള്‍ said...

സുരേഷേട്ടാ,

അതിമനോഹരമായി ആലപിച്ചിരിക്കുന്നു. തികച്ചും ഭക്തിസാന്ദ്രം… കൂടുതൽ ഒന്നും പറയാനില്ല.

മൈ സെല്യൂട്ട് :)

പാമരന്‍ said...

മാഷെ.. അടിപൊളി.. ഒത്തിരിപാട്ടുകള്‍ക്ക്‌ കാത്തിരിക്കുന്നു...

Suresh ♫ സുരേഷ് said...

രാജേഷ്...

വളരെ വളരെ ഹാപ്പി ... കൂടുതലൊന്നും പറയേണ്ടല്ലോ ? :)

ഹരിപ്രസാദ്

സന്തോഷം ..നന്ദി .. ഇടക്കിടെ ഈ വഴി വരണം .. അഭിപ്രായങ്ങള്‍ അറിയിക്കണം :) ..

പ്രശാന്ത്

വളരെ നന്ദിയുണ്ട് കെട്ടോ:) .. അടിച്ചു മാറ്റി എന്നൊന്നും പറയില്ല .. പക്ഷേ കോപ്പി റൈറ്റ് ഇവിടെയാണേ .. ഹിഹി

അഭിലാഷ്

സല്യൂട്ട് സ്വീകരിച്ചു :).. വളരെ വളരെ നന്ദി .. ഇതൊരു ശീലമാക്കിക്കോളൂ .. എന്റെ പാട്ട് കേള്‍ക്കല്‍ :P

പാമരന്‍

നന്ദി പാമരന്‍ ജീ.. ഇനിയും അടിക്കടി ബ്ലോഗ് അപ്‌ഡേറ്റുന്നതായിരിക്കും :)

Rajeev Kumar said...

hai Mr. suresh

by chanc ei came to u r blog and hear your songs chakravarthini and kannana vasa. after that no word for the appriciation, its superb and superb and superb.

please update more devotional songs
and keep in touch

Rajeev

Suresh ♫ സുരേഷ് said...

Thanks a bunch rajeev ji.. :)..

Devotional songs ഇനിയും പോസ്റ്റ് ചെയ്യാം.. വരണം . അഭിപ്രായങ്ങള്‍ അറിയിക്കണം ..

Suresh ♫ സുരേഷ് said...
This comment has been removed by the author.
usha said...

വളരെ നന്നായിട്ടുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു.

Suresh ♫ സുരേഷ് said...

ഇനിയും പ്രതീക്ഷിച്ചോളൂ ഉഷച്ചേച്ചീ .. :) . കമന്റിനു നന്ദി .