Friday, December 18, 2009

മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും രംഗത്തേയ്ക്ക് !!!

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ , ഏതൊരു ആസ്വാദകന്റെ ഹൃദയത്തിലും സംഗീതത്തിന്റെ സൗരഭ്യം നിറച്ച രവീന്ദ്രൻ മാഷിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ നമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു പാട്ട് പാടാന്‍ ശ്രമിക്കട്ടെ ..
യേശുദാസ് - രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന എണ്ണമറ്റ ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് -- “കന്മദ“ ത്തിലെ “മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍”

Movie : Kanmadam
Lyrics : Gireesh Puthancheri
Music : Raveendran
Singer : K J Yesudas



Download / ഇവിടെ നിന്നും ഡൗണ്‍ലോഡാം

മൂവന്തിത്താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴിച്ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാമെന്നുള്ളിൽ കോർക്കാം...

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം...

15 Comments:

Suresh ♫ സുരേഷ് said...

രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയും ,ഗന്ധർവ്വഗാനാലാപനത്തിന്റെ മധുരിമയും ഒത്തു ചേർന്ന ഒരു മനോഹര ഗാനം --“കന്മദ“ ത്തിലെ “മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍”

ജിജ സുബ്രഹ്മണ്യൻ said...

2009 മാർച്ചിൽ കണ്ടതിനു ശേഷം ഇപ്പോഴാണു ആ പാട്ടൊന്നു കേൾക്കാൻ പറ്റിയത്.കന്മദത്തിലെ ഈ സൂപ്പർ പാട്ട് തന്നെ തെരഞ്ഞെടുത്തതിന് ഒത്തിരി നന്ദി സുരേഷ്,നന്നായി പാടിയിരിക്കുന്നു,പ്രത്യേകിച്ച്

ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാമെന്നുള്ളിൽ കോർക്കാം...

ഈ വരികൾ... ശ്വാസം മുട്ടാതെ പാടി ഒപ്പിച്ചില്ലേ..മിടുക്കൻ...

മയൂര said...

നല്ല ഫീലോടെ പാടിയിട്ടുണ്ട്... കോര്‍ക്കാം...ചാര്‍ത്താം...എന്ന വാക്കുകള്‍ അവസാനിപ്പിക്കുന്നിടതെ ആലാപനം ക്ഷ പിടിച്ചു. കശപിശ ഉള്ള ബി.ജി.എം അടുത്ത തവണ മുതല്‍ എടുക്കാതെ ഇരികാന്‍ ശ്രദ്ധിക്കണം. നന്നായിട്ടുണ്ട് ആലാപനം, ബിഗ് ഹഗ്സ്.

Manikandan said...

സുരേഷ്‌ചേട്ടാ നന്നായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

അഭിലാഷങ്ങള്‍ said...

പ്രിയപ്പെട്ട മൊതലാളീ,

പാട്ട് കേട്ടു.

(കൂടുതല്‍ ഒന്നും പറയുന്നില്ല. റീസണ്‍:
എനിക്കെതിരെ ‘ശ്രുതിമധുരം’ മൊതലാളിയുടെ ഭീഷിണി , എനിക്കാണേല്‍ ജീവനില്‍ കൊതി.)

എന്ന്,

പേടിച്ചുവിറച്ചുകൊണ്ട്,
അഭിലാഷങ്ങള്‍.
:(

അഭിലാഷങ്ങള്‍ said...

സാ‍ാ‍ാ‍ാ‍ാറേ... ഞാമ്പിന്നേം വന്ന്....

ഒരു വാ‍ക്ക് കൂടി പറയാന്‍ അനുവദിക്കണം: “ഇഷ്ടപ്പെട്ടു”

:)

scsiyer said...

oru vaakil parayanamengi...."kalaki"

Unknown said...

nannaayittundu sureshe....BGM alppam volume koodiya pole

മാണിക്യം said...

സുരേഷ് വീണ്ടും പാടി കേട്ടപ്പോള്‍ വളരെ സന്തോഷം!നന്നായി പാടിയിരിക്കുന്നു ..... രവീന്ദ്രന്റെ സംഗീതം മനസ്സില്‍ എന്നും പതിഞ്ഞുകിടക്കും....
എത്രകേട്ടാലും ഒരിക്കലും മതിവരാത്ത ഗാനം ..
സുരേഷ് വളരെ നന്നയി പാടി..
രവീന്ദ്രന്‍ മാഷിനെ വല്ലാതെ മിസ്സ് ചെയ്യുന്നു..

മുന്‍പും ഞാന്‍ പറഞ്ഞപോലെ
സുരേഷ്,പാടാനുള്ള കഴിവ് ദൈവവരദാനമാണ് ഇത്ര അകലെ ഇരുന്ന് പാടുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒക്കെ ഉണ്ടാവുന്ന ആ സന്തോഷം അഥവാ അതൊരു ഈശ്വരാനുഗ്രഹമാകുന്നു.

പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടേ
♥ മാണിക്യം ♥

ശ്രീ said...

നന്നായിട്ടുണ്ട്... ആശംസകള്‍!

രാജേഷ് മേനോന്‍ said...

വീണ്ടും... മനസ്സിനെ തൊട്ടുണര്‍ത്തുന്ന ശബ്ദം. ഇഷ്ടമായി... വളരെ.

ഇനിയും കാതോര്‍ത്തിരിയ്ക്കുന്നു അടുത്ത ഗാനത്തിനായി.

Binu.K.V said...

പഴയപാട്ടുകളുടെ നിലവാരത്തില്‍ എത്തിയിട്ടില്ല എന്ന് തോന്നി.ശബ്‌ദത്തില്‍ കുറച്ചു പ്രശ്‌നങ്ങള്‍, പിന്നെ എവിടെയൊക്കെയോ കുറച്ചു പോരായ്‌മകള്‍ തോന്നി.

.:: ROSH ::. said...

What a beautiful cover...very nicely rendered.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

റെക്കോറ്ഡ്ചെയ്യാൻ ഉണ്ടായിരുന്ന തടസ്സങളൊക്കെ മാറിയോ?
നന്നായിട്ടുണ്ട് പക്ഷെ ആദ്യഭാഗത്ത്‌ ശബ്ദം ഒന്ന് കൂടി നന്നാക്കാമായിരുന്നു സുരേഷായതുകൊണ്ട് പറഞതാണ്. അതിനുള്ള കഴിവുള്ളയാൾ എന്നനിലയിൽ

Muruganandan said...

Nalla ganam. Alapanam kollaam. Shabdham mechapeduthendathundu.