Sunday, March 8, 2009

ശരതിന്ദു മലര്‍ദീപനാളം നീട്ടി

ഒരു പരീക്ഷണം ! --- ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ഈ മനോഹരമായ ഡ്യുയറ്റ് [എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്]സോളോ ആയി അങ്ങു പാടി !!! . സംഘഗാനം വരെ ഒറ്റയ്ക്കു പാടുന്നു .. അപ്പോള്‍ പിന്നെ യുഗ്മഗാനം ഒറ്റയ്ക്കു പാടിയാലെന്താണ് .. അല്ലേ ? :-)
ഈ പരീക്ഷണം വിജയമോ പരാജയമോ എന്ന് നിങ്ങള്‍ തീരുമാനിക്കുക..!


ചിത്രം / Movie : ഉള്‍‌ക്കടല്‍ /Ulkkadal
രചന / Lyrics : ഒ.എന്‍.വി.കുറുപ്പ് / O.N.V.Kuruppu
സംഗീതം / Music : എം.ബി ശ്രീനിവാസന്‍ / M.B. Sreenivasan
ആലാപനം / Singers : ജയചന്ദ്രന്‍ , സല്‍മാ ജോര്‍ജ്ജ് /Jayachandran , salma George


Download this song from here ---> ശരതിന്ദു / sarathindu


ശരതിന്ദു മലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി
ഇതുവരെ കാണാത്ത കരയിലേക്കോ
ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ
മധുരമായ് പാടി വിളിക്കുന്നു
ആരോ മധുരമായ് പാടി വിളിക്കുന്നു

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം
ഹൃദയം കൊതിച്ചൂ കൊതിച്ചിരിയ്ക്കും
പ്രണയസന്ദേശം അകന്നു പോകേ
ഹരിനീല കംബളച്ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും തൃസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്‍ക്കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ..........

41 Comments:

priya said...

സൂപ്പ്പ്പ്പ്പ്പ്പ്പര്‍. !:)
മുഴുകി പോയാച്ച്...കലക്കലക്കലക്കി..

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു, സുരേഷേട്ടാ...

കെ.കെ.എസ് said...

നന്നായിരിക്കുന്നു..അഭിനന്ദനം.എന്റെ ബ്ലോഗിലെ
ശരബിന്ദു എന്ന പോസ്റ്റ് സമയം കിട്ടുമ്പോൾ ഒന്നു നോക്കുമല്ലോ

പാവപ്പെട്ടവന്‍ said...

ഈ പാട്ട് ഇഷ്ടപെടാത്ത ആരെങ്കിലും ഉണ്ടോ
മനോഹരമായിരിക്കുന്നു
ആശംസകള്‍

Haree | ഹരീ said...

:-)
ഏറെ പ്രീയപ്പെട്ട ഒരു ഗാനം. അസ്സലായി പാടിയിട്ടുമുണ്ട്. യുഗ്മഗാനമല്ലേ, സൌണ്ടൊന്നു മാറ്റി കൂടി ശ്രമിക്കാത്തതെന്തേ? :-P അല്ലെങ്കില്‍, ഒരു ഫീമെയില്‍ വോയിസിനെക്കൂടി ഒപ്പിക്കൂന്നേ...
--

പൊറാടത്ത് said...

വളരെ നന്നായിരിയ്ക്കുന്നു. പരീക്ഷണങ്ങൾ ഓരോന്നായി ഇനീം ഇങ്ങ് പോരട്ടെ. ചില ഭാഗങ്ങളിൽ ഒക്കെ ഒറിജിനൽ ജയചന്ദ്രനെ കണ്ടു. :)

“സുരഭിലയാമങ്ങൾ” ചെറിയ ഒരു ചേർച്ചക്കുറവ്‌ തോന്നി. അതുപോലെ “അറിയാത്തൊരിടയന്റെ” തുടങ്ങുന്നിടത്തും.

മൊത്തത്തിൽ ഇഷ്ടപ്പെട്ടു. നന്ദി

പാമരന്‍ said...

നന്നായിരിക്കുന്നു.. ഇഷ്ടമായി...
'ശ്രുതി'യില്‍ ഉച്ഛാരണപ്പിശാശ്‌ :)

Bini said...

എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത് .....ചേട്ടായി സൂപ്പര്‍ ...... വളരെ നന്നായിട്ടുണ്ട്

തറവാടി said...

:)

കുമാരന്‍ said...

എനിക്ക് അറിയില്ല അതു കൊണ്ട് ചോദിക്കുവാ, ശരബിന്ദു എന്നാണോ?
ശരതിന്ദു എന്നതിന്റെ അര്‍ത്ഥം എന്താ?

MANIKANDAN [ മണികണ്ഠന്‍‌ ] said...

സുരേഷ്‌ജി വളരെ മനോഹരം. പാട്ട് ഇഷ്ടപ്പെട്ടു. ഇതു എന്റേയും പ്രിയഗാനങ്ങളിൽ ഒന്നാണ്.

എതിരന്‍ കതിരവന്‍ said...

“ശരതിന്ദു” അല്ല “ശരദിന്ദു” ആണ്. ശരദ് കാലത്തെ ചന്ദ്രൻ.

എതിരന്‍ കതിരവന്‍ said...

പാട്ട് പൊലിപ്പിച്ചെടുത്തിട്ടുണ്ട്. ആദ്യത്തെ ‘മലർദീപം’ ഒന്ന് ശ്രദ്ധയില്ലതെ പോലെ.’ജന്മത്തിൻ കടവിലേക്കോ’ സ്ലോ ആയി.
‘അറിയാത്തൊരിടയന്റെ’ -എന്തു പറ്റി ഇവിടെ? ‘അറിയാത്ത..’ ഇങ്ങനെയല്ലല്ലൊ?

suraj::സൂരജ് said...

ശ്രുതി കേറി സ്രുതി ആയതൊഴിച്ചാല്‍ ബാക്കിയൊക്കെ രസിച്ചു. സോളൊ സ്റ്റൈല്‍ പരീക്ഷണം ഇഷ്ടമായി ;)

vinod said...

njaan ivide ethaan alpam vaikippoyi makane.
paattu pathivu pole nannaayittundu kettaaaa

രാജേഷ് മേനോന്‍ said...

വളരെ മനോഹരം!!! ശ്രവണസുന്ദരം തന്നെ.

ചെറിയനാടൻ said...

സുരേഷേ...

മനോഹരമായിരിക്കുന്നു. ആ ശബ്ദത്തിനൊരു പ്രത്യേക ആകർഷണമുണ്ട്... ആലാപനവും ശ്രുതിനിബദ്ധം...

നാൻ നോക്കി വച്ചിട്ടുണ്ട്... വിടമാട്ടേൻ ;;)

divya / ദിവ്യ said...

സുരേഷ് ചേട്ടാ

ദേ കിടക്കുന്നു ...ഞാന്‍ പാടാന്‍ വെച്ചിരുന്ന പാട്ട് അടിച്ചോണ്ട് പോയി....ഇനി ഞാന്‍ പോസ്റ്റ് ചെയ്യുമ്പോ ആര് കേള്‍ക്കും??? :-)

എനിക്കിഷ്ടപ്പെട്ടു ..കുറച്ചു കുടി pitch കുട്ടി പാടാമായിരുന്നു..എങ്കില്‍ ഒന്നുടെ നന്നായേനെ എന്ന് തോന്നി...
യാമങ്ങള്‍ പാടിയത് ശെരിയായില്ല..പിന്നെ പല്ലവി പാടിയത് കുറച്ചു കുടി ലയിക്കമായിരുന്നു..കുറച്ചു സ്പീഡ് കുടിയോ പല്ലവിക്ക് എന്നും എനിക്ക് തോന്നി..."ജന്മത്തിന്‍ "ശെരിയായില്ല..വേണുഗാനം ഹൃദയം എന്നാ connection വളരെ ഇഷ്ടായി..രണ്ടാം ചരണം ആദ്യത്തേതിലും നന്നായി..
ഇനിയും പോരട്ടെ ഇതുപോലെ gems....

divya

usha said...

നന്നായി സുരേഷെ... ഇനിയും പ്രതീക്ഷീക്കുന്നു .. താമസിക്കാതെ കിട്ടുമല്ലോ

Kiranz..!! said...

കരോക്കനക്കന്റെ പിടിവിട്ടതിനു വല്യ സല്യൂട്ട്..!
തുടക്കം കുറച്ചു കൂടി ശ്രദ്ധിക്കാരുന്നില്ലേ/ഉവ്വോ/അല്ലല്ലേ :)പക്ഷേ പല്ലവി,അനുപല്ലവി തകർത്തു വാരി..!

ഒരു ലിസ്റ്റ് അങ്ങോട്ടങ്ങ് തരട്ടോ ?

Kiranz..!! said...

ഛായ്..ലഞ്ജാവഹ്..അനുപല്ലവി,ചരൺ ന്നാ ഉദ്ദേയിച്ചേ..!

Binu.K.V said...

നന്നായിരിക്കുന്നു..പക്ഷേ പഴയ സൃഷ്‌ടികളുടെ(ചക്രവര്‍ത്തിനി,മാമാങ്കം) നിലവാരത്തിലെത്തിയില്ലേന്നു ഒരു സംശയം..സുരേഷേട്ടന്റെ ഫുള്‍ ഫീല്‍ കിട്ടിയില്ല..അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു.

Suresh ♫ സുരേഷ് said...

പ്രിയ , വിനോദ് , രാജേഷ് , ശ്രീ , ഉഷച്ചേച്ചി , ബിനി ... ആശീര്‍വ്വാദങ്ങളും പ്രോത്സാഹനങ്ങളും സഹര്‍ഷം ഏറ്റു വാങ്ങുന്നു :)

മണികണ്ഠന്‍ ജി , പാവപ്പെട്ടവന്‍ , തറവാടി , പാമരന്‍ മാഷ് .........റൊമ്പ സന്തോഷം .. ഇനിയും നന്നാക്കാന്‍ [ പാട്ടിന്റെ കാര്യമാണേ ;)] ഉള്ള പ്രചോദനമാണ് ഈ അഭിപ്രായങ്ങള്‍ :-)

കെകെ എസ്.. .. നന്ദി.. താങ്കളുടെ ബ്ലോഗ് വായിച്ചു .. അവിടെ അഭിപ്രായം പറഞ്ഞിട്ടുണ്ട് .

ഹരീ ..
അതു ശരി - ഇനി സൗണ്ട് മാറ്റിയിട്ട് പാടണം അല്ലേ .. ങ്ഹും ... :-) അടുത്ത ഡ്യുയറ്റിന് ഒരു ഫീമൈയിലിനെ ഒപ്പിക്കാം .. ശ്ശോ .. ഐ മീൻ ഫീമെയിൽ വോയ്‌സ് :P .. നണ്‍‌ട്രി :-)

പൊറാടത്ത് മാഷേ ..
അപ്പോ പരീക്ഷണങ്ങള്‍ തുടരാമല്ലേ :-) . ചേര്‍ച്ചക്കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് . തുടര്‍ന്നും ഇങ്ങനെ അഭിപ്രായങ്ങള്‍ പറയുമല്ലോ ... :-).. നന്ദി

കുമാരന്‍ ജി . ശരത് കാലത്തിലെ ചന്ദ്രന്‍ എന്നാണ് അര്‍ത്ഥം .. ശരബിന്ദു അല്ല ..:-)

എതിരന്‍ ‌ജി ...
ശരത് കാലം എന്നല്ലേ ശരദ് കാലം എന്നാണോ ? അതൊരു കണ്‍പ്യ്യൂഷനാണ് .. :-)
ആദ്യത്തെ മലര്‍ദീപം , ഒറിജിനലില്‍ ഫീമെയില്‍ വോയ്സ് പാടിയ പോലെ പാടി നോക്കിയതാണ് :P..
“അറിയാത്ത” അങ്ങനല്ലേ ? തെറ്റു തോന്നിയോ ? നണ്‍‌ട്രി ഫോര്‍ ദി കമന്റ്സ് :-)

സൂരജ് ... ശരിയാണ് :-(.. ശ്രുതി എന്നാണ് പാടാന്‍ ശ്രമിച്ചതെങ്കിലും ചിലയിടത്തൊക്കെ സ്രുതി എന്ന ഒരു ചുവ ഫീല്‍ ചെയ്തു..
സന്തോഷം കേട്ടൊ ..:-) നന്ദി

നിശി ജി ..
വെരി ഹാപ്പി :-) .. താങ്ക് യു വെരി മച്ച് .. എന്തായാലും എന്നെ വിടമാട്ടേന്‍ .. എന്നാല്‍ പിന്നെ നമുക്ക് ദുര്‍ഗ്ഗാഷ്ടമി ആകുമ്പോ കണ്ടാലോ ? :P

ദിവ്യ
ധൈര്യായി പോസ്റ്റിക്കോളൂ . തീര്‍ച്ചയായും ഞാന്‍ കേള്‍ക്കാം :P

ഒറിജിനലിനേക്കാല്‍ കുറച്ചു കൂടിയ പിച്ചിലാണ് പാടിയിരിക്കുന്നത് . സ്പീഡ് സ്വല്പം കുറച്ചാണ് പാടിയത് . കരോക്കെ ഇല്ലാത്തതു കൊണ്ട് നമ്മുടെ സൌകര്യത്തിനാണല്ലോ സ്പീഡ് :-) .. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും പ്രോത്സാഹനത്തിനും വളരെ നന്ദി .. എന്തായാലും ഇനിയും ഇം‌പ്രൂവ്മെന്റിന് സ്കോപ്പുണ്ട് :-)
Thank you very much ..ഇത്തരം വിശകലനങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കുന്നു :-)..

കിരണ്‍‌സൂ .. ഹി ഹി ഹി.. ചുരുക്കത്തില്‍ പല്ലവി അനുപല്ലവി ചരണ്‍ ഒക്കെ തകര്‍ത്തു എന്നല്ലേ പറയാന്‍ വന്നത് .. :D . എല്ലാം മനസ്സിലായി .. ശുക്രിയാ .. ശുക്രിയാ !!
തുടക്കം പാളിയോ ? അതും ഒരു പരീക്ഷണമായിരുന്നു :P .. എന്തുവാ ലിസ്റ്റ് ? തരിന്‍ .. ഒന്നു കാണട്ട് കണ്ടു പഠിക്കട്ട് :-)

ബിനു ..
നിലവാരത്തകര്‍ച്ച ഫീല്‍ ചെയ്തോ ? .. ങ്ഹും നമുക്ക് അടുത്തതില്‍ സെറ്റ് അപ് ആക്കാം :)

ലീല എം ചന്ദ്രന്‍.. said...

ഇഷ്ടമായി..

Anonymous said...

മനോഹരം :-)

മാനസ said...
This comment has been removed by the author.
മാനസ said...
This comment has been removed by the author.
മാനസ said...

പാടു തീര്‍ന്നപ്പോള്‍ ഹൃദയം കൊതിച്ചൂ കൊതിച്ചിരിയ്ക്കും
പ്രണയസന്ദേശം അകന്നു പോയപോലെ....
പാടിന്റെ ആത്മാവിനെ അതേപോലെ സൂക്ഷിച്ചിട്ടുണ്ട് ..ഒത്തിരി ഇഷ്ടമായി.....
എല്ലാ ഭാവുകങ്ങളും.....

Suresh ♫ സുരേഷ് said...

ലീലേച്ചി , കര്‍മണ്ണ.. നന്ദി :-)

മാനസ .. ഇഷ്ടമായെന്നറിഞ്ഞതില്‍ വലിയ സന്തോഷം .. നന്ദി :-).. ഇനിയും കേള്‍ക്കണം .. അഭിപ്രായങ്ങള്‍ പറയണം

Anonymous said...

സുരേഷേട്ടാ...മൊത്തത്തിൽ ഇഷ്ടപ്പെട്ടു,സൂപ്പര്‍ ......

Suresh ♫ സുരേഷ് said...

വളരെ നന്ദി സുബിന്‍ ..:)

.:: ROSH ::. said...

beautiful rendition suresh. hope to hear more 'unplugged' version songs from you.

Suresh ♫ സുരേഷ് said...

Thank you very much Rosh :-)

Fantu said...

Ethan late aayi poyi...
njan ivide undayirunnilla...
thakarthittundu....
:)

Suresh ♫ സുരേഷ് said...

Dear Fantu
Late aayaalum latest aayi thanne vannille !!

valare santhoshamund ketto .. Thanks so much for this support :-)

suma said...

Nalla gaanaam.. ere ishtapedunna oru gaanam ee gaayakaniloode kelkanaayathil nandi... ini oru sangha gaanam koodi paadamallo :)

Suresh ♫ സുരേഷ് said...

Thanks a lot Suma ji :-).. sanghagaanam paadaan nOkkaam :D

നിരക്ഷരന്‍ said...

നന്നായിരിക്കുന്നു. എനിക്കും വളരെ ഇഷ്ടമുള്ള പാട്ടാണിത്. വേണുനാഗവള്ളിയും ശോഭയുമെല്ലാം മനസ്സിലേക്കോടിവരും ഈ പാട്ടിനൊപ്പം.

Suresh ♫ സുരേഷ് said...

നന്ദി നിരക്ഷരന്‍ ഭായ് :)

SAJU said...

just accidentally saw this blog - liked it very much -- especially the title -- do you like the songs startying with "Shruthi madhura swaramudhirum oru nimisham" .. ? -- the blog title reminded me of that

Poovathumkalachen said...

ശരത്‌ കാലത്തെ ചന്ദ്രൻ
ശരത്‌ + ഇന്ദു= ശരതിന്ദു