Friday, December 18, 2009

മൂവന്തിത്താഴ്‌വരയിൽ / Moovanthi_thazhvarayil

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും രംഗത്തേയ്ക്ക് !!!

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ , ഏതൊരു ആസ്വാദകന്റെ ഹൃദയത്തിലും സംഗീതത്തിന്റെ സൗരഭ്യം നിറച്ച രവീന്ദ്രൻ മാഷിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ നമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു പാട്ട് പാടാന്‍ ശ്രമിക്കട്ടെ ..
യേശുദാസ് - രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന എണ്ണമറ്റ ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് -- “കന്മദ“ ത്തിലെ “മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍”

Movie : Kanmadam
Lyrics : Gireesh Puthancheri
Music : Raveendran
Singer : K J Yesudas



Download / ഇവിടെ നിന്നും ഡൗണ്‍ലോഡാം

മൂവന്തിത്താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴിച്ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
ആരാരിരം..

ഇരുളുമീ ഏകാന്തരാവിൽ
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻ‌വീണയാക്കാം..
ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാമെന്നുള്ളിൽ കോർക്കാം...

കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം...
മിഴിയിലെ ശോകാർദ്രഭാവം
മധുരിയ്ക്കും ശ്രീരാഗമാക്കാം..
എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാൻ മാറാം..
കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തൽ മെനഞ്ഞിട്ട്
മംഗല്യത്താലിയും ചാർത്താം...